Tuesday 1 July 2014

അറിഞ്ഞതും അറിയേണ്ടതും -1

5 comments:

  1. ജ്ഞാനത്തിന്റെ അക്ഷയഖനിയായ വേദോപനിഷത്തുക്കൾ സൂക്ഷ്മലോകത്തിന്റെ മഹാശാസ്ത്രമാണ്. പക്ഷേ അവയെ ക്രൈസ്തവലോകം നോക്കിക്കാണുന്നത് കേവലം മന്ത്രവാദത്തിന്റെയും വിഗ്രഹാരാധനയുടെയുമൊക്കെ ഉറവിടങ്ങൾ മാത്രമായാണ്. മന്ത്രങ്ങൾ എന്നാൽ 'മന്ത്രവാദം' എന്നല്ലാതെ മറ്റൊന്നും അവർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല. ഊർജ്ജത്തിന്റെ അടിസ്ഥാന പ്രരൂപങ്ങളിൽ ഒന്നായ ശബ്ദതരംഗങ്ങളുടെ സാദ്ധ്യതകൾ ആണ് മന്ത്രത്തിന്റെ ക്രിയാത്മകത. പല തരംഗ ആവൃത്തികളാൽ സങ്കീർണ്ണമായതും അങ്ങേയറ്റം ക്രിയാത്മകവുമായ ഒരു ideal timbre ആണ് 'ഓംകാരം'. ഇതിലേക്കൊന്നും ഒരു കിളിവാതിൽ പോലും തുറക്കപ്പെടാത്ത നിർഭാഗ്യനാണ് ക്രിസ്ത്യാനി! ഉൽപ്പത്തിയിൽ എന്നപോലെ അറിവിന്റെ കനി ഇപ്പോഴുമവന് വിലക്കപ്പെട്ട കനിയായി തന്നെ തുടരുന്നു!

    പുരാതന ഈജിപ്റ്റിൽ നിലനിന്നിരുന്ന അനാചാരങ്ങളാണ് വിഗ്രഹാരാധന വിലക്കപ്പെട്ട ബൈബിൾ പശ്ചാത്തലം. വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജമായ കണ്ടെത്തലിൽ മന്ത്രശാസ്ത്രവിധികൾക്കും വിലക്ക് വീണു. ഈ പ്രതലത്തിൽ നിന്നു തന്നെയാണ് ബൈബിൾ വ്യാഖ്യാനങ്ങൾ ഇപ്പോഴും നടക്കുന്നത്. തന്റെ വി. ഗ്രന്ഥത്തിന്റെ പ്രാമാണികതയ്ക്കപ്പുറം ശാസ്ത്രയുക്തിയുടെതായ ഒരുള്ളടക്കം സത്താപരമായി മനുഷ്യനിലുണ്ടെന്ന് അറിയാത്തപക്ഷം, ചില ഭേദപ്പെട്ട ഭൌതികവിചാരങ്ങൾക്കപ്പുറം സഭാവിജ്ഞാനീയം ഒരിക്കലും ആത്മാവബോധത്തിന്റെതല്ല, അതിന് യാതൊരു ലക്ഷണങ്ങളുമില്ല. ആത്മബോധമുണർന്നവന് സഭാവിശ്വാസം ആത്മവഞ്ചനയാണ്!

    ReplyDelete
  2. വേദോപനിഷത്തുക്കള്‍ അറിവിന്‍റെ സാഗരം തന്നെയെന്നത് ലോകം അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ അനേകം വിദേശ സര്‍വ്വകലാശാലകള്‍ ഭാരതത്തിലേക്ക് എത്തിനോക്കിയതും സത്യാന്വേഷികളുടെ കേദാരമായി ഭാരതം മാറാന്‍ ഇടയായതും. ഒരു ക്രിസ്ത്യാനി ഏറെ നിര്‍ഭാഗ്യവാനാണെന്ന മഹേശ്വരിന്റെ കാഴ്ചപ്പാടും ശരി തന്നെ. ദൈവത്തെ വെറുമൊരു ഭൂമിയുടെ അധിപനായി നാം ചിത്രീകരിക്കുന്നുവെന്നതാണ് ദു:ഖകരം. എണ്ണിയാല്‍ ഒടുങ്ങാത്ത നക്ഷത്ര വ്യുഹങ്ങള്‍ ഉള്ള ബ്രഹ്മാണ്ടകടാഹത്തില്‍ ഒരു തരിയുടെ പ്രസക്തിയെങ്കിലും സൌരയൂഥത്തിനുണ്ടോ എന്ന് പോലും നമുക്ക് നിശ്ചയമില്ല. അതിലെ ഒരു ഗ്രഹമായ ഭൂമിയുടെ ചലനത്തെ ആസ്പദമാക്കിയുള്ള കാലക്രമമാണ് ഒരു ക്രിസ്ത്യാനിയുടെത് എന്ന് കാണുമ്പോള്‍ എത്ര സങ്കുചിതമാണ് അത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
    ശാസ്ത്രത്തിലേക്ക് കടന്നു ചെല്ലുന്ന ഒരു കൊച്ചു കുട്ടിക്ക് പോലും അറിയാം, നാം കാണുന്നതും അറിയുന്നതുമെല്ലാം ഊര്‍ജ്ജത്തിന്‍റെ വത്യസ്ഥ ഭാവങ്ങള്‍ മാത്രമാണെന്ന്. അതിനാല്‍ തന്നെ ഈശ്വരനെയും സര്‍വ്വോന്നത ഊര്‍ജ്ജമായെ (Highest Consciousness) പരിഗണിക്കാനാവൂ. ഊര്‍ജ്ജം അതെന്തായാലും അതിനും ഒരടിസ്ഥാനം ഉണ്ടായിരിക്കുമല്ലോ. ഈ അടിസ്ഥാനം ഊര്‍ജ്ജത്തിന്റെ അതി സൂഷ്മ ഭാവം ആയിരിക്കുമെന്നത് യുക്തി കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഊര്‍ജ്ജത്തിന് പരമാവധി കുറഞ്ഞത്‌ കൂടിയത് എന്നിങ്ങനെയുള്ള ഒരു തിരിവ് ഒരിക്കലും സാദ്ധ്യമാല്ലായെന്നുള്ള സത്യം ശാസ്ത്രകാരന്മാരെ കുഴപ്പിക്കുന്നുമുണ്ട്. നിത്യത കൊണ്ട് സാധാരണ മനുഷ്യര്‍ ആ അഗ്രങ്ങള്‍ പൂരിപ്പിക്കുന്നു. സ്വന്തം ഗ്രഹണശേഷിയിലൂടെ അതിലെ ശൂന്യതയെപ്പറ്റിയും അതിന്റെ സിദ്ധി സാദ്ധ്യതകളെപ്പറ്റിയും അറിഞ്ഞവരാണ് മനുഷ്യനെ നയിക്കാന്‍ കെല്‍പ്പുള്ള ഗുരുക്കന്മാര്‍. അവരാണ് നമുക്കില്ലാത്തത്. ഭൂമിയില്‍ ഇല്ലായെന്നല്ല ഞാന്‍ പറഞ്ഞത്. അറിയുവാനും വളരുവാനും ആഗ്രഹിക്കുന്നവര്‍ അതിനുള്ള യോഗ്യത ആര്ജ്ജിക്കുമ്പോള്‍ ഇത്തരം ഗുരുക്കന്മാര്‍ മുമ്പില്‍ പ്രത്യക്ഷപ്പെടുമെന്നുള്ളത് ഒരു വസ്തുതയാണ്. മനസ്സില്‍ വ്യവസ്ഥകളുടെയും മുദ്രണങ്ങളുടെയും ഭാണ്ഡകെട്ടുകളുമായി നിരങ്ങിയും നീങ്ങിയും മുന്നേറുന്ന മനുഷ്യര്‍ക്ക്‌ അവകാശപ്പെട്ടതല്ല ഈ ഗുരുക്കന്മാര്‍. ഇവിടെയാണ്‌ മതങ്ങള്‍ മനുഷന്റെ ശത്രുവായി മാറുന്നത്. മതങ്ങള്‍ പറയുന്നത് ഒരുമിച്ച് നിന്നില്ലെങ്കില്‍ ഈശ്വരന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്നാണ്; ഈശ്വരനെ ഇവിടെ രക്ഷിക്കുന്നവരെയേ അപ്പുറത്ത് ഈശ്വരനും രക്ഷിക്കുകയുള്ളൂ എന്ന വാദഗതി അപഹാസ്യം തന്നെ. അങ്ങിനെ ഒരു വൈകാരികാവശ്യവുമായി ഒത്തു ചേരുന്നവര്‍ സ്വന്തം നിലനില്‍പ്പാണ് അപകടത്തിലാക്കുന്നത് എന്നതാണ് വസ്തുത. സത്യം വാഗ്ദാനം ചെയ്തിക്കുന്ന സ്വാതന്ത്ര്യം ആര്‍ക്കും വേണ്ടാത്ത അവസ്ഥയായി മാറ്റുന്നതില്‍ വ്യക്തിക്ക് തന്നെയാണ് ഉത്തരവാദിത്വം. ഇവിടെ മതങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete
  3. അയൽക്കാരനായ കരിസ്മാറ്റിക് കൌണ്‍സിലറുടെ വീടുപണി നടക്കുന്നു .മരം മുറിക്കുന്നതിനെപ്പറ്റി ചർച്ച വന്നപ്പോൾ പക്കം നോക്കി മുറിയ്ക്കുന്നതാവും നല്ലത് എന്ന് ഞാൻ അഭിപ്രായം പറഞ്ഞു . "ഞാൻ വിശ്വാസിയാണ് ,എനിക്ക് വാവും പക്കവുമൊന്നും നോക്കേണ്ട കാര്യമില്ല" എന്നു പറഞ്ഞു പ്രാർത്ഥനക്കാരൻ ചേട്ടൻ പിണങ്ങി. പക്കം നോക്കാതെ മുറിച്ച മുളയേണി ചെറിയകാലയളവിൽ നശിച്ചു പോയ കാര്യവും, തേൻ ശേഖരിക്കുന്നത് വാവ് നോക്കിയാണെന്നുമൊക്കെ പറഞ്ഞു നോക്കി .ഒരു കാര്യവുമുണ്ടായില്ല.

    സ്വർഗസ്ഥനായ പിതാവായ ദൈവവും,മാതാവായ ഭൂമിയും എസ്സീൻ ജൂതന്മാരുടെ ദൈവ സങ്കല്പമാണ് . കാലുറപ്പിച്ചിരിക്കുന്ന ഭൂമിയെ മറന്നു ആകാശത്തിലെ ദൈവത്തെ തേടുന്നതല്ലേ എല്ലാ പ്രശ്ങ്ങൾക്കും കാരണം ?

    ReplyDelete
  4. ഈ അബദ്ധം മിക്ക അന്ധ വിശ്വാസികള്‍ക്കും പറ്റുന്നതാണ്. ശരിയായ ദൈവ വിശ്വാസം ഉള്ളവര്‍ക്ക് പക്കവും വാവുമൊന്നും നോക്കേണ്ട കാര്യമില്ലായെന്ന് ഞാന്‍ പറയും. അത്തരക്കാര്‍ ദൈവത്തിന്‍റെ സന്ദേശം എപ്പോഴും ശ്രവിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അവര്‍ കാര്യങ്ങള്‍ ചെയ്യുന്നത് അവര്‍ക്ക് തോന്നുന്നതുപോലെയായിരിക്കും. എന്തുകൊണ്ടാണ് അപ്പോള്‍ അങ്ങിനെ ചെയ്യുന്നതെന്ന് അവര്‍ക്ക് ഒരു വിശദീകരണവും കാണണമെന്നുമില്ല. പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അവര്‍ കണ്ണുമടച്ചു ചെയ്യുന്ന മിക്കതും ഏറ്റവും അനുകൂല സ്ഥലത്തും സമയത്തിലുമായിരിക്കും എന്നതാണ്. ഒരിക്കല്‍ ഒരു കുതിച്ചു കയറിക്കൊണ്ടിരുന്ന ഒരു ബിസിനെസ്സ്കാരന്റെ ക്യാബിനില്‍ പോകാനിടയായി. ഞാന്‍ നോക്കിയപ്പോള്‍ ആ മുറി വാസ്തു പ്രകാരം കൃത്യമായി ക്രമീകരിച്ചിരിക്കുന്നു. കൌതുകം കൊണ്ട് ഞാന്‍ ചോദിച്ചു ആരാണ് ഇങ്ങിനെ ചെയ്യാന്‍ പറഞ്ഞതെന്ന്. അദ്ദേഹം പറഞ്ഞത് വടക്കോട്ട്‌ തിരിച്ച് മേശയിടാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു, ബാക്കിയെല്ലാം അങ്ങിനെ ക്രമീകരിച്ചു പോയതാണെന്ന്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം തികഞ്ഞ ഈശ്വര വിശ്വാസിയായ ഒരു ഹിന്ദുവാണെന്നു മനസ്സിലായി. എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ചു മുന്നേറുമ്പോള്‍ ഇങ്ങിനെ സംഭവിക്കാം, അതായത് നാം ചെയ്യുന്ന എല്ലാം സമയത്തും സ്ഥലത്തും കൃത്യമായി സംഭവിക്കാം. പക്ഷെ, ആധുനിക ഈശ്വര വിശ്വാസി ബുദ്ധികൊണ്ടാണ് ഈശ്വരനെ മനസ്സിലാക്കുന്നത്. ഇതാണ് അപകടം. ഈ അപകടത്തില്‍ ചെന്ന് ചാടുന്നവരെ അബദ്ധത്തില്‍ പോലും ദൈവം സംരക്ഷിച്ചേക്കാനുമിടയില്ല.
    മറ്റൊരു കാര്യം ഇവിടെ ചിന്തിക്കാനുള്ളത്, എങ്ങിനെ ചെയ്താലും പൂര്‍ണ്ണമായും നല്ലതായൊരവസ്തയില്ലായെന്നതാണ്. പക്കം നോക്കാതെ മുള മുറിച്ചവന്റെ ദോഷം മുളയില്‍ സംഭവിക്കുകയും അത് വേറൊരു നല്ലതിലേക്ക് നയിക്കുകയുമാവാം. നല്ലതും ചീത്തയും എവിടെയും ഒരേ അളവില്‍ ഉണ്ടാവും. അതില്‍ നല്ലതിനെ പ്രയോജനപ്പെടുത്തുകയും ചീത്തയെ അവഗണിക്കുകയും ചെയ്യുന്ന രീതിയിലാണ് വാസ്തുവാണെങ്കിലും ഫെന്ഗ് ഷുയി ആണെങ്കിലും പ്രവര്‍ത്തിക്കുന്നത്. കൃത്യമായി ഇതൊക്കെ നോക്കി ജീവിച്ചവര്‍ക്ക് വലിയ അബദ്ധങ്ങളായിരിക്കും മുന്നില്‍ ഉണ്ടായിരിക്കുക. നാം എന്തിനാണോ ഇവിടെ ആയിരിക്കുന്നത് അത് ഒഴിവാക്കാന്‍ നാം ശ്രമിച്ചാല്‍ ദുരന്തം ആയിരിക്കും ഫലം. വിധി മറ്റൊരു രീതിയില്‍ നമ്മുടെ ജീവിതത്തിലേക്ക് വരുക തന്നെ ചെയ്യും.
    ഞാനിപ്പറഞ്ഞത്‌ വാവിനെയും പക്കത്തെയുമൊക്കെ പൂര്‍ണ്ണമായി അവഗണിക്കണമെന്നോ ആശ്രയിക്കണമെന്നോ ഉള്ള അര്‍ത്ഥത്തിലല്ല. ഇതൊക്കെ സാമാന്യ ശാസ്ത്രങ്ങളായി പരിഗണിച്ചു കൊണ്ട് തന്നെ സാമാന്യ ബുദ്ധി ഉപയോഗിച്ചു ജീവിക്കണം എന്നാണ്. അനൂപ്‌ പറഞ്ഞത് ദൈവ വിശ്വാസത്തിന്റെ പേരില്‍ ഇതിനെയൊക്കെ അവഗണിക്കുന്ന കപടഭക്തരെപ്പറ്റിയാണ്. വ്യസനപൂര്‍വ്വം പറയട്ടെ, അവര്‍ തിരഞ്ഞെടുക്കുന്നത് മിക്കവാറും ഭാവിയുടെ ചീഞ്ഞ ഭാഗം തന്നെയാവും. അറിവിനെ അവഗണിച്ചു കൊണ്ട് വിശ്വാസത്തില്‍ മുന്നെറാമെന്നു വിശ്വസിക്കുന്നത് മൌഡ്യം ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  5. ജീവിതത്തെ വിശകലനം ചെയ്താൽ അറിയാം എല്ലാം ചാക്രികം ആണെന്ന്. ഓഷോ പറയുന്നത് പോലെ "തുടങ്ങിയടത്തു തന്നെയാണ് ഒത്തിരിയേറെ അലച്ചിലുകൾക്കും പഠനങ്ങൾക്കും അറിവുകൾക്കും ശേഷം നാം എത്തിച്ചേരുന്നത്". ശൈശവത്തിൽ നിന്ന് അറിവിന്റെയും യുക്തിയുടെയും തലത്തിലൂടെ യൗവനത്തിലെക്കും വാര്ധക്യത്തിലെക്കും നീങ്ങുന്ന മനുഷ്യരാശിയോട്‌ ഗുരുക്കന്മാർ പറയുന്നത് വീണ്ടും ശിശുക്കളെ പോലെ ആകാനാണ്. എന്നാൽ ആദ്യത്തെ ശൈശവം ബോധത്തിലേക്ക്‌ ഉണരുന്നതിനു മുൻപേ ആണ്. രണ്ടാമത്തേത് നിത്യ ബോധത്തിലേക്ക്‌ ഉണർന്നതിനു ശേഷം ആണ്. ഇത് പോലെ നാം അനുഷ്ടിക്കുന്ന ചെയ്യുന്ന ഏതു കാര്യത്തിനും രണ്ടുതലം ഉണ്ട്. ബോധോധയത്തിനു മുന്പും പിന്പും. അത് പക്കം നോക്കലായലയാലും ജ്യോതിഷമായാലും പ്രാര്ത്ഥന ആയാലും എല്ലാം. ജീവിതത്തെയും എല്ലാത്തിനെയും നേർരേഖ മാത്രം ആയി കണ്ടു ശീലിച്ച നമ്മുടെ മത വിശ്വാസങ്ങൾക്ക് ഇത് മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. അറിവിൽ നിന്നും ബോധത്തിലേക്ക്‌ ഉണരാൻ മത വിശ്വാസങ്ങൾ നമ്മെ അനുവദിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥങ്ങൾ അറിയാനും പഠിക്കാനും മാത്രം ശീലിപ്പിച്ച നമ്മുടെ മതബോധന ക്ലാസുകൾ ആഴമേറിയ അവബോധത്തിൽ അവയെ ഉൾകൊള്ളാൻ നമ്മെ പഠിപ്പിച്ചിട്ടില്ല. അത് നാം കണ്ടെത്തേണ്ട വഴിയാണ്.. ധ്യാനം (നമ്മുടെ ധ്യാന കേന്ദ്രങ്ങളിലെ ധ്യാനം അല്ല) ഒരു മാര്ഗം ആണ്.

    ReplyDelete