എനിക്ക് തോന്നുന്നു, യേശുവിന്റെ സന്ദേശങ്ങള്‍ ശരിയായി ഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് കൂടുതലും അത്മായരും അക്രൈസ്തവരും ആയിരിക്കാമെന്ന്. അങ്ങിനെ ഒരു വേര്‍തിരിവ് ശരിയാവില്ലായെന്നും എനിക്കറിയാം. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ സംഭാഷണ വേളയില്‍ ഒരു മുന്‍ സണ്ടേ സ്കൂള്‍ അദ്ധ്യാപിക പറഞ്ഞത്, സഭയെ ഒരു അച്ചടക്ക പരിപാലന വേദിയായി കണ്ടാല്‍ മതിയെന്നാണ്. പക്ഷെ എല്ലാ പുരോഹിതരും ചട്ടം പഠിപ്പിക്കുന്നവരല്ല. ആരെയും ചട്ടം പഠിപ്പിക്കാന്‍ ആഗ്രഹിക്കാത്ത, അധികാരം തലയ്ക്കു മത്തുപിടിപ്പിക്കാത്ത അനേകം വൈദികരും കന്യാസ്ത്രികളും സഭക്കുള്ളില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. അവരില്‍ ഒരാളാണ്, ഫാ. ബോബി ജോസ് കപ്പൂച്ചിന്‍. അദ്ദേഹത്തിന്‍റെ തന്നെ ഒരു സഭാംഗം കഴിഞ്ഞ വര്ഷം നിര്യാതനായ ഫാ. അഡോള്‍ഫിനെ ഞാനറിയുമായിരുന്നു. അദ്ദേഹം പെട്ടെന്ന് നീര്യാതനായി. അദ്ദേഹം മരിച്ചപ്പോള്‍ പോക്കറ്റില്‍ ഒരു കുറിപ്പുണ്ടായിരുന്നു, എന്‍റെ കൊള്ളാവുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യുകയെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. പരസ്യവും പണവും ആധാരമാക്കാതെ ഫാ. ബോബി ജോസ് അച്ഛന്‍ എത്രയോ കാര്യങ്ങള്‍ ലളിതമായി പറയുന്നു. അതല്ല ക്രിസ്റ്യാനിട്ടി എന്ന് അവകാശപ്പെടുന്ന ഒരു മെത്രാനും അദ്ദേഹത്തെ തൊടാന്‍ ധൈര്യപ്പെട്ടിട്ടില്ല. ബൈബിള്‍ എന്താണെന്നറിയണമെങ്കില്‍ അദ്ദേഹത്തെ കേള്‍ക്കുക, അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ വായിക്കുക. എത്ര വൈരുദ്ധ്യങ്ങളുടെ നടുവിലാണ് നാമെങ്കിലും സത്യം നാലും ദിക്കും മുഴങ്ങുമാറ് ധ്വനിച്ചുകൊണ്ടിരിക്കും; പക്ഷെ എല്ലാവരും കേള്‍ക്കണമെന്നില്ല. സ്വയം സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹം ഒരു വഴികാട്ടിയാണ്. സത്യം അദ്ദേഹവുമല്ല, ഞാനുമല്ല - അത് ഓരോരുത്തരും കണ്ടുപിടിക്കേണ്ടതാണ്. ബോബി ജോസ് അച്ചനെപ്പോലുള്ളവരെ ഞാന്‍ വൈദികരായല്ല കരുതുന്നത്, ഗുരുക്കന്മാരായാണ്. ഞാനും അദ്ദേഹത്തിന്‍റെ ഒരു ആരാധകനാണ് - ഒരജ്ഞാത ശിക്ഷ്യന്‍.
എനിക്ക് തോന്നുന്നു, യേശുവിന്റെ സന്ദേശങ്ങള്‍ ശരിയായി ഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് കൂടുതലും അത്മായരും അക്രൈസ്തവരും ആയിരിക്കാമെന്ന്. അങ്ങിനെ ഒരു വേര്‍തിരിവ് ശരിയാവില്ലായെന്നും എനിക്കറിയാം. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ സംഭാഷണ വേളയില്‍ ഒരു മുന്‍ സണ്ടേ സ്കൂള്‍ അദ്ധ്യാപിക പറഞ്ഞത്, സഭയെ ഒരു അച്ചടക്ക പരിപാലന വേദിയായി കണ്ടാല്‍ മതിയെന്നാണ്. പക്ഷെ എല്ലാ പുരോഹിതരും ചട്ടം പഠിപ്പിക്കുന്നവരല്ല. ആരെയും ചട്ടം പഠിപ്പിക്കാന്‍ ആഗ്രഹിക്കാത്ത, അധികാരം തലയ്ക്കു മത്തുപിടിപ്പിക്കാത്ത അനേകം വൈദികരും കന്യാസ്ത്രികളും സഭക്കുള്ളില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. അവരില്‍ ഒരാളാണ്, ഫാ. ബോബി ജോസ് കപ്പൂച്ചിന്‍. അദ്ദേഹത്തിന്‍റെ തന്നെ ഒരു സഭാംഗം കഴിഞ്ഞ വര്ഷം നിര്യാതനായ ഫാ. അഡോള്‍ഫിനെ ഞാനറിയുമായിരുന്നു. അദ്ദേഹം പെട്ടെന്ന് നീര്യാതനായി. അദ്ദേഹം മരിച്ചപ്പോള്‍ പോക്കറ്റില്‍ ഒരു കുറിപ്പുണ്ടായിരുന്നു, എന്‍റെ കൊള്ളാവുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യുകയെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
ReplyDeleteപരസ്യവും പണവും ആധാരമാക്കാതെ ഫാ. ബോബി ജോസ് അച്ഛന്‍ എത്രയോ കാര്യങ്ങള്‍ ലളിതമായി പറയുന്നു. അതല്ല ക്രിസ്റ്യാനിട്ടി എന്ന് അവകാശപ്പെടുന്ന ഒരു മെത്രാനും അദ്ദേഹത്തെ തൊടാന്‍ ധൈര്യപ്പെട്ടിട്ടില്ല. ബൈബിള്‍ എന്താണെന്നറിയണമെങ്കില്‍ അദ്ദേഹത്തെ കേള്‍ക്കുക, അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ വായിക്കുക. എത്ര വൈരുദ്ധ്യങ്ങളുടെ നടുവിലാണ് നാമെങ്കിലും സത്യം നാലും ദിക്കും മുഴങ്ങുമാറ് ധ്വനിച്ചുകൊണ്ടിരിക്കും; പക്ഷെ എല്ലാവരും കേള്‍ക്കണമെന്നില്ല. സ്വയം സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹം ഒരു വഴികാട്ടിയാണ്. സത്യം അദ്ദേഹവുമല്ല, ഞാനുമല്ല - അത് ഓരോരുത്തരും കണ്ടുപിടിക്കേണ്ടതാണ്. ബോബി ജോസ് അച്ചനെപ്പോലുള്ളവരെ ഞാന്‍ വൈദികരായല്ല കരുതുന്നത്, ഗുരുക്കന്മാരായാണ്. ഞാനും അദ്ദേഹത്തിന്‍റെ ഒരു ആരാധകനാണ് - ഒരജ്ഞാത ശിക്ഷ്യന്‍.