Tuesday 30 September 2014

ഒരു മടങ്ങിവരാപോയിന്റ്‌


ഒരു സിനിമയോടും താത്പര്യമില്ലാത്ത ഞാൻ ഇന്നൊരു പടം മുഴുവൻ കണ്ടു. ദ ആർടിസ്റ്റ്. https://www.youtube.com/watch?v=fsB4zospwYI
അതിന്റെ അവസാനം, പടം കണ്ടത് വ്യർഥമായില്ല എന്നെനിക്ക് തീർച്ചതന്നു. ചതിക്കപ്പെട്ട ഗായത്രി അവസാനം പറയുന്നു:
"ഓരോ ജീവിതത്തിലും ഒരു മടങ്ങിവരാപോയിന്റ്‌ ഉണ്ട്. ആ സ്ഥലത്തെത്തിയാൽ പിന്നെ വിശുദ്ധമായി ആ സത്യത്തെ സ്വീകരിക്കുക മാത്രമേ വഴിയുള്ളൂ. അങ്ങനെയേ നമുക്ക് ജീവിച്ചു പോകാനാവൂ. അതുകൊണ്ട് ഗുഡ്ബൈ മൈക്ൾ. ഉള്ളിൽ മുറിവേറ്റത്‌ എനിക്കും കൂടിയാണെന്ന് ഓർക്കുക. കാരണം, നമുക്ക് ജീവിക്കാൻ സ്നേഹം മാത്രം പോരാ. എത്ര ആത്മാർഥമായി ശ്രമിച്ചാലും പല വേദനകളും ഒഴിവാക്കാനാവാതെ വരും. സമയമാകുമ്പോൾ മുറിവേൽക്കെണ്ടവർക്ക് വേദനിച്ചുതന്നെ തീരണം. അതാണ്‌ ജീവിതം.
Director - Shyamaprasad Producer - M. Mani Screenplay - Shyamaprasad Starring - Fahadh Faasil,Ann Augustine,Sreeram Ramachandran,Sidhartha Siva,Srinda Ashab ...
YOUTUBE.COM

Monday 29 September 2014

ഞാൻ മരിക്കാൻ പോകുകയാണ്. എങ്കിൽ?

http://www.ted.com/talks/matthew_o_reilly_am_i_dying_the_honest_answer?utm_source=newsletter_weekly_2014-09-27&utm_campaign=newsletter_weekly&utm_medium=email&utm_content=talk_of_the_week_image

അപകടത്തിൽ പെട്ട് മരണത്തെ അഭിമുഖീകരിക്കുന്നവരെ പരിചരിക്കുന്ന ജോലി ചെയ്തിരുന്ന Matthew O’Reilly (a veteran emergency medical technician, NY) അത്തരക്കാരോട് അവർ മരിക്കാൻ പോകുകയാണ് എന്ന സത്യം പറയണോ വേണ്ടയോ എന്ന ചിന്തയാൽ പരിക്ഷീണിതനായിരുന്നു. എന്നാൽ ഒരിക്കൽ  അദ്ദേഹം സത്യം പറയാൻ തന്നെ തീരുമാനിക്കുന്നു. താൻ ഉടനെ മരിക്കുമെന്ന അറിവ് മനുഷ്യർ പൊതുവേ എങ്ങനെ സ്വീകരിക്കുന്നു എന്നാണു അദ്ദേഹം ഈ ചെറിയ പ്രഭാഷണത്തിലൂടെ വിവരിക്കുന്നത്. 
 
മൂന്നു തരം ആഗ്രഹങ്ങളാണ് അവസാന നിമിഷത്തിൽ ഇത്തരക്കാരിൽ അദ്ദേഹം നിരീക്ഷിച്ചത്. 
1. തെറ്റുകൾ ക്ഷമിക്കപ്പെടുക 
2. ജീവിച്ചിരിക്കുന്നവരാൽ ഒർമിക്കപ്പെടുക 
3. തീരാൻ പോകുന്ന ജീവിതത്തിന് അർഥമുണ്ടായിരുന്നു എന്ന നിശ്ചയം. 

ഞാൻ മരിക്കാൻ പോകുകയാണ്. എങ്കിൽ? വീഡിയോ കാണുക.

Tuesday 23 September 2014

മൌനം

പണ്ട്‌ ജപ്പാനില്‍ ധനികരും സ്വാര്‍ത്ഥരുമായ ചില വൃദ്ധര്‍ തങ്ങളുടെ യൌവനം നിലനിര്‍ത്താന്‍ ചില ഗുഢതന്ത്രങ്ങള്‍ അനുഷ്‌ഠിച്ചിരുന്നു. കൈക്കുഞ്ഞങ്ങളെ വിലയ്ക്കെടുത്ത്‌ കിടക്കയില്‍ അവര്‍ക്ക്‌ മദ്ധ്യേ അന്തിയുറങ്ങുക. പതുക്കെ പതുക്കെ കുഞ്ഞുങ്ങളടെ നന്മകളും ഊര്‍ജ്ജവും എല്ലാം വലിച്ചടുത്ത്‌ അവര്‍ യൌവനത്തിലേക്ക്‌ തിരികെയെത്തുമെന്നായിരുന്നു വിശ്വാസം. കുഞ്ഞുങ്ങളാകട്ടെ വളരെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക്‌ വഴുതിപ്പോവുകയും… ആള്‍ക്കൂട്ടം സ്വാര്‍ത്ഥനായ ഈ വൃദ്ധനെപ്പോലെയാണ്‌. അതു നിങ്ങളില്‍ നിന്ന്‌ നൈര്‍ല്യവും വിശുദ്ധിയും ഓജസുമെല്ലാം കവര്‍ന്നെടുക്കുക മാത്രമേയുള്ളൂ. പകരം നിങ്ങള്‍ക്ക്‌ അതൊന്നും സമ്മാനിക്കുന്നുമില്ല അതുകൊണ്ടാണ്‌ ഒരു വിരുന്നിനു പോയതിനു ശേഷം മടങ്ങിയെത്തിയ നിങ്ങള്‍ ക്ഷീണിതനാവുന്നത്‌. എല്ലാത്തിനോടും മടുപ്പ്‌ അനുഭവപ്പടുന്നത്‌.
ആള്‍ക്കൂട്ടത്തെ നിശ്ചയിക്കുന്നത്‌ എണ്ണമല്ല. ഒരു നിലപാടിന്റെ പേരാണത്‌. അവബോധമില്ലാതെ പോകുന്നവരുടെ സത്രകൂട്ടങ്ങളാണത്‌. അത്താഴം, രതി, നിദ്രക്കപ്പുറത്ത്‌ ഒന്നും കാണാനിഷ്‌ടപ്പെടാത്തവരുടെ കളിയരങ്ങുകള്‍. അതില്‍ നിന്ന്‌ ഒരു കല്ലേറ്‌ ദൂരം കാത്തുസൂക്ഷിക്കുകയാണ്‌ പ്രധാനം. അഹന്തയായത്‌ വ്യാഖ്യാനിക്കപ്പെട്ടേക്കാം. യഥാര്‍ത്ഥത്തില്‍ അതൊരു ജാഗ്രതയാണ്‌, ഒന്നു കുതറി നില്‌ക്കാനുള്ള ശ്രമം. അത്രയെങ്കിലും കഴിഞ്ഞില്ലെങ്കില്‍ കുറെ കഴിയുമ്പോള്‍ നമുക്ക്‌ നമ്മോടുതന്നെ അനിഷ്‌ടങ്ങള് ‍അനുഭവപ്പെട്ടേക്കും. സൌന്ദര്യമില്ലാതെയും ലഹരിയില്ലാതെയും ജീവിക്കേണ്ടിവരിക, എന്തൊരു ഭാരമാണ്‌.
ആള്‍ക്കൂട്ടത്തെ ഒരിക്കലും നമുക്ക്‌ ഒഴിവാക്കാനാവില്ല. വാഴ്‌വില്‍ അതിന്റെ ഇടപെടലുകളെ പൂര്‍ണ്ണമായി പ്രതിരോധിക്കാനുമാവില്ല. അതുകൊണ്ടാണ്‌ ചിലനേരമെങ്കിലും കുതറി നില്‌ക്കാനുള്ള ഒരാത്‌മീയ ഊര്‍ജ്ജം കണ്ടെത്താന്‍ ഒരാള്‍ ശ്രമിക്കേണ്ടത്‌. പകല്‍ മുഴുവന്‍ ആള്‍ക്കൂട്ടത്തോടൊപ്പം സഞ്ചരിച്ച ക്രിസ്‌തു മലമുകളിലേക്ക്‌ അന്തികളില്‍ മടങ്ങിപ്പോയത്‌ അതുകൊണ്ടാണ്‌. ഓരോരുത്തരും തങ്ങളുടെ ഗിരിശൃംഖങ്ങളെ കണ്ടെത്തിയേ തീരൂ. മൌനമായിരിക്കാം അത്തരമൊരു മലമുകള്‍. വിശുദ്ധമായ അനുഭൂതികളുടെ മഞ്ഞ്‌ വീഴുന്ന ഒരു ഗിരികുടീരം.
മൌനത്തെ ഭയക്കുന്ന മനുഷ്യരാണ്‌ നമുക്ക്‌ ചുറ്റും. എട്ടുമണിക്കൂര്‍ നീണ്ട ഒരു തീവണ്ടിയാത്രയില്‍ അന്നത്തെ പത്രം ഒരു പതിനാറാവര്‍ത്തി വായിക്കുന്ന കൂട്ടുയാത്രക്കാരന്‍ വെളിപ്പെടുത്തുന്ന സത്യവും മറ്റൊന്നല്ല. സ്വയം അഭിമുഖീകരിക്കാനുള്ള ഭയമാണ്‌ ഇതിനു പിന്നില്‍. കല്ലുവീണ നിരന്തരം ചിറ്റോളങ്ങള്‍ രൂപപ്പെടുന്ന തടാകമാണ്‌ പലപ്പോഴും എന്റെ മനസ്സ്‌. അതൊന്നിനെയും സത്യസന്ധമായ പ്രതിബിംബിപ്പിക്കുന്നില്ല. മനസ്സ്‌ ഒരുനിശ്ചല തടാകമായി രൂപപ്പെടുകയാണ്‌ സാന്ദ്രമൌനങ്ങളില്‍. ഞാന്‍ എന്നെത്തന്നെ ഒരു കണ്ണാടിയിലെന്നപോലെ കാണുകയാണ്‌. ജീവിതകാലം മുഴുവന്‍ ഒത്തിരി പ്രതിഷ്‌ഠകള്‍ നടത്തിയ ചെമ്പഴന്തിയിലെ ഗുരുവിന്റെ അവസാനത്തെ പ്രതിഷ്‌ഠ ഒരു കണ്ണാടിയായിരുന്നുവെന്നുള്ളത്‌ നല്ലൊരു ചിന്തയാണ്‌. മൌനം ഒരു ദര്‍പ്പണ പ്രതിഷ്‌ഠയുടെ ഭാഗമാണ്‌.
ഒത്തിരി കാര്യങ്ങളെക്കുറിച്ച്‌ വ്യാകുലപ്പെടുന്ന മാര്‍ത്തകളായി നമ്മള്‍. ഒന്നേ ആവശ്യമുള്ളു ശാന്തമായി ഇരിക്കാനാവുക എന്ന മറിയത്തിന്റെ നിലപാടിലേക്കുള്ള സഞ്ചാരമാണിത്‌. സംവേദനത്തിന്‌ വാക്കു കൂടിയേകഴിയൂ എന്നതാണ്‌ ഏറ്റവും വലിയ അബദ്ധധാരണകളില്‍ ഒന്ന്‌. പ്രണയ മഴകളില്‍ സ്‌നാനം ചെയ്‌ത്‌ നില്‌ക്കുന്ന രണ്ടുപേര്‍ക്കിടയിലെമൌനം വാക്കിനേക്കാള്‍ സൌന്ദര്യവും വാചാലവുമാണെന്ന്‌ ഒരിക്കലെങ്കിലും അറിഞ്ഞ ഒരാള്‍ക്കറിയാം. ദൈവത്തിനും എനിക്കുമിടയിലും മൌനമാണ്‌ ഏറ്റവും നല്ല പാലമെന്റ്‌. അതുകൊണ്ടാവണം ദൈവത്തിനുവേണ്ടി കാത്തുനിന്ന ഒരു പ്രവാചകന്‍ വീശിയടിച്ച കൊടുങ്കാറ്റിലും സര്‍വ്വവും ഉലച്ച ഭൂകമ്പങ്ങളിലും പെയ്‌തിറങ്ങിയ അഗ്നിജ്വാലകളിലും ദൈവത്തെ കാണാനാവാതെ കാത്തുനില്‌ക്കുമ്പോള്‍ ഒരുസൌമ്യവാതമായി ദൈവം അവന്റെ ഹൃദയത്തെ തൊട്ടത്‌.
ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി നില്‌ക്കുന്ന ഒരാള്‍ക്ക്‌ അധികമൊന്നും അതിനു സമ്മാനിക്കാനില്ല. എന്നാല്‍, ഒരു ചുവട്‌ പിന്നോട്ട്‌ മാറിനില്‍ക്കുക എന്നതിന്റെ അര്‍ത്ഥം കുറെക്കൂടി സൃഷ്‌ടിപരമായഒരു ഇടപെടല്‍ നടത്താന്‍ ഇന്ധനം കണ്ടെത്തുക എന്നാണ്‌. മുമ്പോട്ട്‌ ചാടാന്‍ ആയുന്ന ഒരാള്‍ രണ്ടു ചുവട്‌പുറകോട്ടു നീങ്ങി കുതിക്കുന്നതുപോലെ ലളിതമായ പ്രക്രിയയാണത്‌.
മൌനത്തില്‍ സ്വാഭാവികമായി കുരുക്കഴിയുന്ന ചില പ്രതി സന്ധികളുണ്ട്‌. തെറ്റില്‍ പിടിക്കപ്പെട്ട സ്‌ത്രീയുമായെത്തിയ ആള്‍ക്കൂട്ടം വലിയ രോഷാകുലരായിരുന്നു. ക്രിസ്‌തു അവിടെ ഒന്നും പറയാതെ നിലത്ത്‌ ശാന്തമായി എഴുതിക്കൊണ്ടിരിക്കുകയാണ്‌. ആ നിശ്ശ്‌ദതയുടെ ഇടവേളയില്‍ കാര്യങ്ങള്‍ കുറെക്കൂടി സംയമനത്തോട്‌ കാണാനുള്ള വെളിച്ചം അവര്‍ക്ക്‌ കിട്ടിയിട്ടുണ്ടാവണം. പിന്നീടാണ്‌ മൌനത്തില്‍ നിന്ന്‌ പൂവിട്ടൊരു വാക്ക്‌ ക്രിസ്‌തു അരുള്‍ ചെയ്‌തത്‌. “നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ”. അത്‌ സ്വീകരിക്കാനായി അവരുടെ മനസ്സ്‌ അപ്പോഴേയ്ക്കും പരുവപ്പെട്ടിരുന്നു.അവര്‍ ഓരോരുത്തരും നിശ്ശ്‌ദമായി അവിടം വിട്ടുപോയി.
ബുദ്ധനില്‍ നിന്ന്‌ ആനന്ദന്‍ പഠിച്ച പാഠവും ഇതുതന്നെ. ഒരു പുഴമുറിച്ചവര്‍ വളരെ ദൂരം സഞ്ചരിച്ചപ്പോള്‍, പെട്ടെന്ന്‌ ബുദ്ധന്‍ പറഞ്ഞു: “എനിക്ക്‌ നീയൊരു പാത്രം വെള്ളം ആ പുഴയില്‍ നിന്ന്‌ കൊണ്ടുവരിക. ആനന്ദന്‍ പുഴയരികില്‍ എത്തിയപ്പോള്‍ പുഴ കലങ്ങികിടക്കുകയാണ്‌. ഏതാനും കാളവണ്ടികള്‍ അപ്പോള്‍ അതിലൂടെ കടന്നുപോയിട്ടേ ഉള്ളു. ആനന്ദന്‍ മടങ്ങിയെത്തി പറഞ്ഞു. പുഴ കലങ്ങിക്കിടക്കുകയാണ്‌. നമുക്ക്‌ മറ്റൊരിടത്തുനിന്ന്‌ വെള്ളം കണ്ടെത്താം. ബുദ്ധന്‍ പുഞ്ചിരിച്ചു. എന്താണിത്ര തിടുക്കം നിനക്ക്‌. പുഴയ്ക്കരികെ ചെന്ന്‌ ശാന്തമായിരിക്കൂ. പുഴയ്ക്ക്‌ തെളിയാതിരിക്കാനാവില്ല…”
ആനന്ദന്‍ പുഴയ്ക്കരികില്‍ ശാന്തനായിരുന്നു. പതുക്കെ പതുക്കെ പുഴ തെളിഞ്ഞു തുടങ്ങി. പിന്നീടയാള്‍ ബുദ്ധന്‌ നന്ദി പറഞ്ഞു. ശാന്തമായിരിക്കുകയാണെങ്കില്‍ ഏത്‌ കലങ്ങിയ പുഴയും തെളിയുമെന്ന പാഠം പഠിപ്പിച്ചതിന്‌. മൌനത്തിന്‍റെ മലമുകളില്‍ മഞ്ഞുവീഴുന്നുണ്ട്‌… കൂട്ടുയാത്രക്കാരാ നിനക്കും സ്വാഗതം.

ബോബി ജോസ് കട്ടികാട്

കവികളും കുരുവികളും


Monday 22 September 2014

കമ്പ്യൂട്ടറിന്റെ ധ്യാനം

(1) ധ്യാനവും ഏകാഗ്രതയും ചിന്താപരമായ സമതയും(symmetry) കൊണ്ടുവരാം. വ്യത്യസ്തവും ഭിന്നവുമായ ഡേറ്റകളും ബാഹ്യമായ ഉദ്ദീപനങ്ങളും വിട്ട് മസ്തിഷ്‌ക്കം ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുമ്പോഴാണ് ഏകാഗ്രത(concentration) സംജാതമാകുന്നത്. മസ്തിഷ്‌ക്കത്തെ സംബന്ധിച്ചിടത്തോളം നിര്‍ധാരണപരമായ ലാളിത്യമാണിത്. ഏകാഗ്രതയുടെ പരിണതിയാണ് ധ്യാനം(meditation). ധ്യാനിക്കുന്നയാള്‍ ചുറ്റുപാടുകളെക്കുറിച്ച് വേണ്ടത്ര ബോധവാനാകാത്തതിന്റെ കാരണമതാണ്. ചിലപ്പോള്‍ പുരാണത്തിലെ ശകുന്തളയെപ്പോലെ മറ്റെല്ലാം മറന്നെന്നുവരും. പരിണാമപരമായി നോക്കുമ്പോള്‍ നിര്‍ധാരണത്തിലെ ഈ ഏകതാനത മസ്തിഷ്‌ക്കം സുഖാനുഭവമായി രേഖപ്പെടുത്താനിടയുണ്ട്. ശാരീരികമായി അയച്ചിടുമ്പോള്‍ (relax) മസ്തിഷ്‌ക്കത്തിനും ജോലി ഫലത്തില്‍ കുറയുകയാണ്. ധ്യാനത്തിന് മുന്നാടിയായി പൊതുവെ ശരീരം അയച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
(2) ഒരൊറ്റ പ്രോഗ്രാം മാത്രം പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ നിരവധി ഓപ്പറേഷനുകള്‍ ഒരേസമയം ചെയ്യുന്നവയെക്കാളും ഉയര്‍ന്ന പ്രവര്‍ത്തനമികവ് പ്രകടമാക്കും. നിരവധി ആപ്‌ളിക്കേഷനുകള്‍ ഓരേസമയം സക്രിയമാക്കപ്പെടുമ്പോള്‍ വേഗത കുറയും. ഒരു ആപ്‌ളിക്കേഷന്‍ മാത്രം ചെയ്തുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ആ പ്രവര്‍ത്തനം കൂടി അവസാനിപ്പിച്ച് മെല്ലെ ഹൈബര്‍നേഷനിലേക്ക് (hibernation or sleep) പോകുമ്പോള്‍ പരമാവധി പരിമിതമായ പ്രോഗ്രാമുമായി(barest minimum progremme) കമ്പ്യൂട്ടര്‍ ധ്യാനിക്കുകയാണ്! ധ്യാനിക്കുന്നയാള്‍ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ളു എന്നതുപോലെ ഉറങ്ങുന്ന കമ്പ്യൂട്ടറും കുറഞ്ഞ അളവിലുള്ള ഊര്‍ജ്ജമേ ചെലവിടുള്ളൂ. ജലപാനം പോലുമില്ലാതെ ധ്യാനിച്ചാല്‍ അവസാനം വടിയാകുമെന്നതുപോലെ(സമാധി എന്നാണ് ഇതിന്റെ വിളിപ്പേര്) ഉറങ്ങുന്ന കമ്പ്യൂട്ടര്‍ കുറെക്കഴിയുമ്പോള്‍ ചാര്‍ജ് നഷ്ടപ്പെട്ട് സ്വയം 'ഷട്ട്ഡൗണ്‍' ആയിപ്പോകും.
(3) നല്ല സംഗീതം മാത്രം ശ്രവിച്ചുകൊണ്ടോ ഒരു സംഭവം മാത്രം സ്മരിച്ചുകൊണ്ടോ ഇത്തരത്തില്‍ മസ്തിഷ്‌ക്കാനുഭവങ്ങളുടെ ഏകതാനതയിലേക്ക് നമുക്ക് കടക്കാനാവും. ഇത് ശരിക്കും ധ്യാനാവസ്ഥയാണ്. ഏത് വിഷയങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ചിന്തിക്കാം. കാമുകന് തന്റെ പ്രണയിനിയെ കുറിച്ച് ധ്യാനിച്ച് ആന്ദത്തിന്റെ ഉന്നതികളില്‍ എത്താനായേക്കും. പലര്‍ക്കും പല വിഷയങ്ങളോ സംഭവങ്ങളോ ധ്യാനത്തിന് കാരണമാകാം. യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ഡേറ്റകള്‍ ധ്യാനാത്മകമായി നിര്‍ധരിക്കാം. ധ്യാനനിര്‍ധാരണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമുണ്ടാകണമെന്നില്ല.
(4) ക്വാണ്ടം ഫിസിക്‌സോ ഗോളാന്തരയാത്രയോ ബ്രഹ്മമോ ഇഷ്ട സിനിമാതാരമോ ധ്യാനത്തിന് വിഷയീഭവിക്കാം. പലപ്പോഴും അതൊരു സുഖാനുഭവമായിരിക്കാന്‍ സാധ്യതയുണ്ട്. ശകുന്തളമാരും യാജ്ഞ്യവല്‍ക്യന്‍മാരും ഉണ്ടാകുന്നത് അങ്ങനെയാണ്. ഇത്തരം മസ്തിഷ്‌ക്കാനുഭവങ്ങളുടെ കാര്യത്തില്‍ നാസ്തികരെന്നോ ആസ്തികരെന്നോ ഉള്ള വ്യത്യാസമില്ല. മതവിശ്വാസികള്‍ക്ക് തന്റെ ദൈവത്തെ കുറിച്ച് മറ്റ് ഡേറ്റകള്‍ മാറ്റിവെച്ച് ധ്യാനിച്ച് സുഖാനുഭൂതിയിലെത്താം. അതിന് ഇന്ന ദൈവം വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പുതിയ ദൈവത്തെ കണ്ടുപിടിക്കുകയോ 59 എന്ന സംഖ്യയെ ആരാധനമൂര്‍ത്തി ആക്കുകയോ ചെയ്യാം. ഇതൊക്കെ അതിഭൗതികതയുടെയോ ആത്മാവിന്റെയോ തെളിവായി കാണുന്നിടത്താണ് വെളിപാട് സാഹിത്യം വിരിഞ്ഞിറങ്ങുന്നത്.

Pro. Ravichandran C

Wednesday 17 September 2014

മൊബൈൽ പരിണാമം!

മൊബൈൽ ഫോണ്‍ എങ്ങനെയാണ് ഉണ്ടായത് എന്ന് നിങ്ങൾക്കറിയാമോ? ഒരു യുക്തിവാദി സ്റ്റൈലിൽ മൊബൈൽ ഫോണിന്റെ 'പരിണാമം' ഒന്ന് വിശദീകരിക്കാൻ ശ്രമിക്കുകയാണ് ഇവിടെ. അവതരണത്തിലെ പോരായ്മകൾ ക്ഷമിക്കുമല്ലോ?
നമുക്കറിയാം, ഫോണിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങൾ ഗ്ലാസും പ്ലാസ്റ്റിക്കും മെറ്റലും ആണ്. മണലിന്റെ സംസ്കൃതരൂപമാണ്‌ ഗ്ലാസ്‌. അതുപോലെ ഓയിലിൽ നിന്ന് പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുന്നു. മെറ്റൽ ഖനനം ചെയ്തുമെടുക്കുന്നു.
ഇനി, സങ്കൽപ്പിക്കുക:
കാലം, 1814. പ്രസിദ്ധനായ ബയോളജിസ്റ്റ് ശ്രീ. ഡിങ്കൻ ശാസ്ത്രികൾ ഒരു മരുഭൂമിയിലൂടെ നടക്കുകയാണ്. അതിന്റെ ഭൂമിശാസ്ത്രവും ജീവികളുടെ അനുകൂലനവും പഠിക്കുകയാണ് ലക്‌ഷ്യം. അസഹ്യമായ വെയിലും, മണൽക്കാറ്റുമൊക്കെ അതിജീവിച്ച് കുറച്ചു നേരത്തെ നിരീക്ഷണങ്ങൾക്കു ശേഷം വിദഗ്ദ്ധനായ അദ്ദേഹം മനസ്സിലാക്കി, നോക്കെത്താ ദൂരത്ത്‌ മണൽ കൂനകളുള്ള ഈ മരുഭൂമിക്ക് ചില പ്രത്യേകതകൾ ഉണ്ടെന്ന്. ഇഴജന്തുക്കളുടെ സഞ്ചാരപരിധികളും ഗന്ധവും അദ്ദേഹത്തിന് ചില ഇൻഫർമേഷൻ നല്കി. ധാരാളം എണ്ണപ്പാടങ്ങളാലും മൂലകങ്ങളാലും സമ്പുഷ്ടമാണ് ആ മരുഭൂമിയെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ വിവരങ്ങളൊക്കെ തന്റെ പുസ്തകത്തിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന്, ബെല്ലടിക്കുന്ന പോലൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അതാ, കുറച്ചകലെ ഒരു 'വെളുത്ത സാധനം' കിടക്കുന്നു. ഓടിചെന്ന് അത് കയ്യിൽ എടുത്തു. അമ്പോ, അതിൽ തന്റെ ഭാര്യയുടെ പേരു തെളിഞ്ഞു നിൽക്കുന്നു! പ്രിയപ്പെട്ട ഭാര്യയുടെ പേരുള്ളതും, 'നോക്കിയാൽ' കാണുന്നതുമായ ആ സാധനത്തെ സ്നേഹത്തോടെ അദ്ദേഹം 'നോക്കിയ' എന്നു വിളിച്ചു. എന്നിട്ട്, അത്യാവശ്യം രസതന്ത്രവും ഊർജ്ജതന്ത്രവും അറിയാമായിരുന്ന പരിണാമത്തിന്റെ വക്താവ് ഇങ്ങനെ ചിന്തിച്ചു: "മരുഭൂമിയിലെ കടുത്ത വെയിലിൽ എണ്ണപ്പാടം തിളച്ചു മറിയുകയായിരുന്നിരിക്കണം. അത് ഉപരിതലത്തിലേക്ക് വന്ന് മണലും മൂലകങ്ങളുമായി കൂടിക്കുഴഞ്ഞിട്ടുണ്ടാകണം. പിന്നീട്, ലക്ഷോപലക്ഷം വർഷങ്ങൾ ആഞ്ഞടിച്ച കൊടുങ്കാറ്റിലും, കത്തിജ്വലിച്ച മിന്നൽപിണരിലും ഇടിമുഴക്കത്തിലും പെട്ട് എണ്ണ പ്ലാസ്റ്റിക്കായും, മണൽ ഗ്ലാസ് ആയും മാറി. മെറ്റൽ തനിയെ ഖനനം ചെയ്യപ്പെട്ട് പുറത്തു വന്നു. ഇവയെല്ലാം കൂടിചേർന്ന് വളരെ 'യാദൃശ്ചികമായി' 'മൊബൈൽ പ്ലാസം' എന്നൊരു വസ്തുവായി രൂപാന്തരം പ്രാപിച്ചു. വീണ്ടും, അനേക വർഷങ്ങളിലൂടെ പരിണമിച്ച് പരിണമിച്ച് അവസാനം ഇതാ ഈ നോക്കിയ എന്ന മൊബൈൽ ഫോണിന്റെ രൂപത്തിൽ ആയിരിക്കുന്നു. അതെ, ഇതുതന്നെയാണ് മൊബൈൽ ഫോണിന്റെ പരിണാമശാസ്ത്രം"!
അങ്ങനെ, ഡിങ്കൻ ശാസ്ത്രികളുടെ മൊബൈൽ പരിണാമസിദ്ധാന്തപ്രകാരം, 'നോക്കിയ' ആണ് ഭൂമുഖത്ത് ഏറ്റവുമാദ്യം പരിണമിച്ചു പ്രത്യക്ഷപ്പെട്ട 'ഏകകോശ' മൊബൈൽ വർഗ്ഗം!
വാൽക്കഷണം: 
ബാലരമയും ബാലമംഗളവും ഇപ്പോൾ യുക്തിവാദികൾക്കെതിരെ ഒന്നടങ്കം കേസ് കൊടുത്തിരിക്കുകയാണ്. മായാവിയും ഡിങ്കനുമൊന്നും ഇല്ലെന്ന് അറിഞ്ഞതോടെ കുട്ടികളാരും മാസിക വാങ്ങുന്നില്ലത്രേ!

ഇറാക്കിലെ രക്തസാക്ഷികൾ

ഈയവസരത്തിൽ എന്തെഴുതിയാലും അസ്ഥാനത്താണ്. ഇവിടെ ഇടതും വലതും ഒന്നുമല്ല പ്രശ്നം. സങ്കുചിതത്വവും താൻപോരിമയുമാണ്. മതത്തിന്റെ പേരിൽ ആര് ആരെ ഉപദ്രവിച്ചാലും അത് മതത്തിനെതിരാണ് എന്നറിയാനുള്ള വിവേകം ഓരോ മതവും പഠിപ്പിക്കാത്തതാണ് കാരണം. അതുപോലെ തന്നെ സ്നേഹവും സഹായവുമെല്ലാം സ്വന്തം സമുദായത്തിലേയ്ക്ക് ചുരുങ്ങുമ്പോൾ അത് സ്നേഹമാല്ലാതാകുന്നു എന്ന സത്യവും ഇന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

രക്തസാക്ഷികളെപ്പറ്റി പറഞ്ഞാൽ, അവരുണ്ടാകുന്നത് തന്നെ മതം ജീർണിക്കുമ്പോഴാണ്. അന്യമതസ്ഥരെ കൊല്ലാൻ മാത്രം അജ്ഞത ഏതെങ്കിലും മതത്തിലെ അന്ധവിശ്വാസികൾക്ക് ഉണ്ടായാൽ ഉപദ്രവിക്കപ്പെടുന്നവർ അതനുസരിച്ച് കൂടുതൽ വിവേകമതികളായിത്തീരണം. അതായത്, ജീവരക്ഷക്കായി കയ്യൂക്കുള്ള മതത്തിലേയ്ക്ക് അങ്ങ് ചേർന്നേക്കണം. കാരണം ലളിതമാണ്. ഏതു മതവും ദൈവത്തിലെയ്ക്ക് നയിക്കുന്ന ഒരു വഴി മാത്രമാണ്. ജീവിച്ചിരിക്കുമ്പോഴാണ് അതിന്റെയാവശ്യം മരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും അതിനു വിലയില്ല. അപ്പോൾ ഒരു മതത്തിന്റെ പേരിൽ മരിക്കുക എന്നത് അർഥശൂന്യമാണ്. ജീവിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ആദ്യത്തെ ആവശ്യം. ദൈവം ആവശ്യപ്പെടുന്നതും അതുതന്നെ. ഒരു നേതാവിന്റെയോ ഒരു തരം മതചിന്തയുടെയോ പേരിൽ ജീവൻ ഹോമിക്കുന്നതിൽ എന്താണർഥമുള്ളത്? തന്റെ മതത്തിന്റെ സ്ഥാപകൻ ദൈവമാണെന്ന തെറ്റായ വിചാരമാണ് അദ്ദേഹത്തിനായി ജീവൻ ഹോമിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നത്. ഒരു ദൈവവും അത് ആഗ്രഹിക്കുകയില്ല. അപ്പോൾ അങ്ങനെയൊരു ചിന്ത ജനത്തിനുണ്ടാക്കുന്നത്‌ താത്ക്കാലിക നേട്ടങ്ങൾക്കായി അവരെ ഉപയോഗിക്കുന്ന നേതാക്കളാണ്. അത്തരം നേതാക്കൾക്കായി മരിച്ചുവീഴുന്നതിലും എത്രയോ അഭികാമ്യമാണ് മറ്റൊരു മതത്തിലേയ്ക്ക് കാലുമാറുന്നത്. കാരണം, ജീവനെ പുലർത്തുന്ന ദൈവമാണ്, ഏതെങ്കിലും കുട്ടിനേതാവല്ല, മതത്തിന്റെ പിന്നിലുണ്ടാകേണ്ട കരുത്ത്. അങ്ങനെ വരുമ്പോൾ, ഈ പീഡനങ്ങളും മരണങ്ങളുമെല്ലാം അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ മാത്രമാണ്.

നമ്മുടെ പോപ്പിന് വേണ്ടത്ര വിവരമുണ്ടായിരുന്നെങ്കിൽ ഞെരുക്കം തുടങ്ങിയപ്പോഴേ ഇറാക്കിലെ കത്തോലിക്കരോട് പറയാമായിരുന്നു നിങ്ങൾ മുസ്ലിങ്ങൾ ആയിക്കൊള്ളുക. അവരുടെ ദൈവം തന്നെയാണ് നമ്മുടെ ദൈവവും. എന്നാൽ അദ്ദേഹമത് പറഞ്ഞാലും അതിനപ്പുറം പിടിവാശിയുള്ള സമാന്തര പോപ്പുമാരാണല്ലോ ഓരോ സ്ഥലത്തും വിശ്വാസികളെ അടിമത്തത്തിൽ വയ്ക്കുന്നതും നയിക്കുന്നതും അവരെക്കൊണ്ടു ഓരോന്ന് ചെയ്യിക്കുന്നതും. ഇന്ന് ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ ഒരു മതമർദനമുണ്ടായാൽ, 'ഒന്നും നോക്കേണ്ട, നിങ്ങൾ നിങ്ങളുടെ മർദകരുടെ മതം സ്വീകരിച്ചോളൂ' എന്ന് പറഞ്ഞ് മനുഷ്യരെ രക്ഷിക്കാൻ ധൈര്യമുള്ള എത്ര മെത്രാന്മാർ കാണും? ഒരാളും കാണില്ല, എന്തെന്നാൽ അവരെല്ലാം തീവ്രവാദികളാണ്. അവർക്കുവേണ്ടിയും അവരുടെ ദൈവത്തിനുവേണ്ടിയും ജീവൻ ബലികഴിക്കുന്ന അനുയായികളെയാണ് അവർ വളർത്തിക്കൊണ്ടിരിക്കുന്നത്. ദൈവമല്ല, അവരുടെ സ്വന്തം വയറും പെരുമയും അവരോടൊത്തു നില്ക്കുന്ന ജനക്കൂട്ടത്തിന്റെ അട്ടഹാസങ്ങളുമാണ് അവരുടെ ഉത്തേജനം, അവരുടെ മതത്തിന്റെ മർമം. അവയ്ക്കുവേണ്ടി മരിക്കാനാണ് വിശ്വാസികൾ തയ്യാറായി നില്ക്കേണ്ടത്. അപ്പോൾ ഇവിടെയും "തങ്ങളുടെ പരിശുദ്ധമായ വിശ്വാസത്തിനും തങ്ങളുടെ ദൈവത്തിന്റെ പ്രീതിക്കുമായി" ലക്ഷങ്ങൾ മരിച്ചുവീഴും. 'മതത്തിനുവേണ്ടി ലക്ഷക്കണക്കിന്‌ രക്തസാക്ഷികൾ' എന്ന് കത്തോലിക്കാമതം ചരിത്രമെഴുതും. എന്നാൽ ഇത്രയേറെ പാവം വിഡ്ഢികൾ ചത്തത് ഏതാനും ചില പമ്പരവിഡ്ഢികൾക്കു വേണ്ടി മാത്രമായിരിരുന്നു  എന്നത് ആരും പറയില്ല. പാഴായിപ്പോകുന്ന മരണത്തിനു മുമ്പിൽ ഒരു മതത്തിനും പ്രസക്തിയില്ല എന്നത് ആരും അംഗീകരിക്കുകയില്ല. ദൈവമഹത്വം എന്ന ഒരു വലിയ പാഴ് വാക്കിൽ എല്ലാം ഒതുക്കും.

ഇറാക്കിൽ സംഘർഷം ഉണ്ടായപ്പോഴേ മർദ്ദിക്കുന്നവരോടും മർദ്ദിതരോടും ഒരുപോലെ സഹാനുഭൂതി കാണിക്കുക എന്നതായിരുന്നു എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളും അവരുടെ നേതാക്കളും ചെയ്യേണ്ടിയിരുന്നത്. എവിടെയും എപ്പോഴും അതാണ്‌ ചെയ്യേണ്ടത്. മനുഷ്യർ ഏതു ഗ്രൂപപ്പിൽ പെടുന്നവരായാലും, സ്നേഹത്തിന്റെയും പരിഗണനയുടെയും പരിധിയിൽ വരണം. വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ജയിക്കാൻ ഒരു നാളും സാദ്ധ്യമല്ല എന്ന യേശുവചനം മനസ്സിലാക്കാത്ത ക്രിസ്ത്യാനികൾ ആണ് ഭൂരിപക്ഷം എന്നതുകൊണ്ടാണ് ഇത്രയും ക്രൂരത ലോകത്ത് ഇന്നും നടമാടുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമൊന്നും ഇതിനൊരു മാറ്റം ഉണ്ടാകുന്നില്ല. എല്ലാ ക്രൂരമരണങ്ങൾക്കും പിന്നിലുള്ള ഒരേയൊരു കാരണം ഇതാണ്. ഒരു മതത്തിന്റെ അന്ധമായ തീവ്രത മറ്റു മതങ്ങളിൽ കൂടുതൽ തീവ്രവാദികളെ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതുതന്നെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതിന് തെളിവാണ്.

മതങ്ങളിലെല്ലാം ഉള്പ്പെടുന്നത് ഇങ്ങനെ മയക്കത്തിൽ ജീവിക്കുന്നവരാണ്. ഉണർന്നിരിക്കുന്നവർ അധികം പേർ ഉണ്ടായിരുന്നെങ്കിൽ ഇത്രയധികം ദുർമരണങ്ങൾ സംഭവിക്കില്ലായിരുന്നു. കാരണം, അവരുടെ പ്രതിരോധം പ്രവർത്തിക്കുന്നത് സ്വന്തം സഹോദരവിശ്വാസികൾ ക്രൂശിക്കപ്പെടുമ്പോൾ മാത്രമായിരിക്കില്ല, മറിച്ച്, എവിടെ നിരാശ്രയർ പീഡിപ്പിക്കപ്പെടുമ്പോഴും അവർ തങ്ങളുടെ സഹായഹസ്തം നീട്ടികൊണ്ടിരിക്കും. അങ്ങനെ മാത്രമേ തീവ്രവാദം തോല്പ്പിക്കപ്പെടുകയുള്ളൂ. അങ്ങനെ ഉണർന്നി രിക്കുന്നവർ ക്രിസ്തുമതങ്ങളിൽ പോലും എത്ര വിരളമാണ് എന്നത് ദയനീയമാണ്.

നമ്മുടെ മതനേതാക്കൾ ആഴമായ മയക്കത്തിലാണ്. അവർ ഉണരുന്നത് പണക്കിഴി കിലുക്കുമ്പോൾ ഉണ്ടാകുന്ന കിണികിണി സ്വരം കേൾക്കുമ്പോൾ മാത്രമാണ്.


ഈ പ്രതികരണത്തിന് ആധാരമായ ലേഖനം വായിക്കാൻ 
 
 

Monday 15 September 2014

ഒരു കല്ലേറുദൂരം!

ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ക്രിസ്തുവിനോട് ചോദിച്ചു; "വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്ന് നിങ്ങൾ പറഞ്ഞത് ശരിയാണോ?
ക്രിസ്തു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു: "Young man, close your eyes and say it to yourself", 'ഞാൻ' തന്നെയാണ് വഴി, 'ഞാൻ' തന്നെയാണ് സത്യം, 'ഞാൻ' തന്നെയാണ് ജീവൻ!
മഹത്വത്തിന്റെ ആദികാരണം നിന്റെ ഉള്ളിൽ തന്നെയുണ്ട്‌. 


Monday 8 September 2014

Irrefutable Scientific Evidence That We Are All One!

If a system does not interact with its environment in any way. . . it does not exist in nature.
I will start this article with the definition of an isolated system: implies a system that does not interact with the other systems of its environment in any way. Now I ask: Does an isolated system exist?
An isolated system is based on something that is not fund in nature. Curious. Heretofore – all scientific exploration has looked at things as isolated systems. For example, we try to separate something and look at it as small, separate parts. . .the cell, the nervous system, the elements of the periodic table, apples, flowers, tables, etc. but this does not exist in nature – not in any system, not in gravitational pull, not in biological functions, not in mechanical engineering, not in sociological systems, etc. In Tibetan Buddhist teachings this is referred to dependent arising orpratityasamutpada. It is the notion that things only exist as referential systems to cause and effect by other things. Or, nothing exists in a closed-system. The Huayan-Zong school established during the Tang dynasty teaches this point as a primary focus of its spiritual theory. The Upanishads and Vedasspoke of this repeatedly. There are countless other traditions throughout India, Japan, Asia, Korea, China, Australia, Africa, and elsewhere which tell the same story.
I will use geometry to explain this point.  Take any shape, for now, we will look at a circle – is this an isolated system? It divides space between inside and outside. In fact, each circle is only another point of information, or energy. Within a circle, there can be smaller circles, and so on – infinitely. So again, it is not an isolated system, because the ‘space’ can always be divided into smaller diameters, or larger diameters, so the outline of the circle is just a temporary description of energy or information. This is essentially what fractals are – an infinite description of information into smaller and smaller, recurring shapes or definitions of space. But these definitions can be redefined infinitely. There are no isolated systems. This is the premise of holographic physics. All information is present in each part because it is referential to all other parts of the ‘system.’ The system, therefore, is not closed, but infinite.

People are similar. We use our outlines, just like the diameter of a circle to define ourselves, and act as if we are an isolated system, but we are not. We say we don’t have enough food, money, time, energy, etc. but this is pure fallacy, scientifically. If we are infinite, then so are our resources. Our energy is infinite. Our information is infinite. The finite self is an illusion – not just in esoteric or spiritual terms, but in scientific ones.
Space is everywhere – between galaxies, stars, quasars, planets, atoms, in the densest material, there is still space. Buckminster Fuller said, “Nothing touches.” That is how much space there is. Even an atom is made of 99.99999% space. It is the .00001% that we call the ‘real world.’ We call this isolated system reality. We ignore the truth on a daily basis. Matter doesn’t define space. Matter is defined by the space.
The unified field theory, as first proposed by Einstein when he attempted to correct our concepts of a closed system by merging the general theory of relativity and our understanding of electromagnetism, or electromagnetic interaction, the heretofore unknown organizing substance that holds together quarks to form neutrons, protons, and the nuclei of atoms, short range electroactivity, and gravitational interaction on all particles is still a theory because scientists do not understand what organizing substance or principal allows the continuous interaction of all systems. In fact, in most modern physics, gravity is the hardest force to include in the unified field theory because general relativity and quantum mechanics seem to be at odds with each other.
It is in fact, the supposition that these ‘closed systems’ react independently of one another that forms the final conundrum. A TOE or theory of everything has to pull together all known forms of physical matter – to explain what spiritual folks have been asserting – that we are all one. Archimedes and Einstein have attempted the TOE as have surfing scientists in Hawaii and numerous well-credentialed professors at Universities the world over. Plato and Socrates wanted an answer to our unity, as did Galileo.
If one were to read the paṭicca-samuppādaan important Pali textone can decide that everything exists or that nothing exists, polar opposites to the truth of the matter – that in relation to one another, there is a middle way. (Yes, the famous middle way that the Buddha spoke of) which ties all phenomenon – physical, mental and otherwise – together. In fact the word loka, which is often translated to mean ‘world’ really means ‘an open place or an open space.’

SPACE MAKES UP 99.99999% OF ALL THINGS

If we are truly 99.99999% space and the world, or loka is an open space or place, then how are we limited, or a closed system at all? We are an open-system, integrally related, dependent on one another for existence and actuality. Physicists may not yet have nailed down the TOE but there is irrefutable scientific evidence that cannot be ignored. We are all one morethan metaphorically, in a lets-all-hold-hands-and-sing-kumbaya way – but physically, mentally and relationally.
To explore more please use the below link. 
Is Paṭicca-samuppada a Theory of Everything? Jayarava Nov 2010.1
Ronkin,Noa. 2005. Early Buddhist Metaphysics: the Making of a Philosophical Tradition. London, Routledge Curzon.

എന്തെല്ലാം ധാരണകൾ!

15. 07. 07

ഉള്ളിലുറവയെടുക്കാത്ത സൌന്ദര്യം 
ഉടയാടകളിൽ തിരക്കി എത്രനേരം 
കണ്ണാടിയെ നാണിപ്പിക്കുന്നു
ഏത്രവട്ടം കണ്ണുകളെ മഥിപ്പിക്കുന്നു.

നാളേയ്ക്ക് വേണ്ടാത്ത രത്നങ്ങൾ തേടി  
എത്രയെത്രയിന്നുകളിൽ വിയർപ്പൊഴുക്കുന്നു 
വീട്ടിൽ പവിഴമിരിക്കേ എത്രയോ പേർ  
വഴിയോരത്ത് മുക്കുപണ്ടം തിരയുന്നു. 

ഒരുത്തിക്കു വേണ്ടാത്ത മുത്തുചിപ്പിയെ 
മറ്റൊരുവൾ കണ്ടെടുത്ത് സൂക്ഷിക്കുന്നു 
തെറ്ററിയുമ്പോൾ ആദ്യത്തേവൾ 
പാവം കടലിനെ പഴിക്കുന്നു.
  
അമ്മ, സ്നേഹം, ദൈവം, രക്ഷ -
എല്ലാം ചുറ്റുവട്ടത്തായിരിക്കേ 
അവയെത്തേടിയലയുന്നവർ
കണ്ടെത്തുന്നതെന്തായിരിക്കാം?

അവ തമ്മിലുള്ള ബന്ധം ആരെങ്കിലും 
തപ്പിയെടുക്കട്ടെയെന്ന് കരുതി 
തമ്മിലിണങ്ങാത്ത വാക്കുകൾ
കോറിയിട്ടിട്ടുപോകുന്നവർ പെരുകുന്നു.

Monday 1 September 2014

ദൈവത്തിന്റെ പുഞ്ചിരി

30.08.2007 
നാട്ടിൽ ഇന്നോണമാണ്. ഇവിടെയാകട്ടെ ഒന്നിനും കൊള്ളാത്ത ദിവസം. ഒത്തിരി ആലോചിച്ചിരുന്നു. ജീവിതത്തിന് ഒരർഥവും കാണുന്നില്ല. എല്ലാം മൌനം, മ്ളാനം. കുറേനേരം സംസ്കൃതദീപികയുമായി മുറിയിൽത്തന്നെയിരുന്നു. പിന്നീടിറങ്ങി നടന്നു. കാട്ടിൽ നിന്ന് രണ്ട് രാത്രിത്തിരികൾ* പറിച്ചുകൊണ്ടുവന്ന് മുറ്റത്തു നട്ടുവച്ചു. അവയെ നോക്കിനിന്നപ്പോൾ ഉന്മേഷം തോന്നി. എത്ര വ്യത്യസ്തമായ മോടികളോടെയാണ്‌ പ്രകൃതി സസ്യജാലത്തെ ഒരുക്കിവച്ചിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ ആകാരവിന്യാസങ്ങൾ വെറുതേയാണോ? എങ്കിൽ പിന്നെ വിരസത എങ്ങനെയുണ്ടാകുന്നു? മാലോകർ നീതിസാരത്തിനെതിരെ ചരിക്കുന്നു. വാരിക്കൂട്ടൽ, കൂട്ടിയത് പൊലിപ്പിക്കൽ എന്നിവയാണ് ഏവരും ചെയ്യുന്നത്.  

*Nachtkerze (രാത്രിയിൽ കത്തുന്ന തിരി) എന്ന് വിളിക്കുന്ന ഈ ചെടി നിറയെ മഞ്ഞപ്പൂക്കൾ വിരിയും. പ്രത്യേകതയെന്തെന്നാൽ, രാത്രി ഒൻപത് കഴിയുന്നതോടെ നോക്കി നിൽക്കുമ്പോൾ ഏതാനും സെക്കന്റുകൾ കൊണ്ട് അവയുടെ ഇതളുകൾ ചുറ്റിക്കറങ്ങി വിടർന്നു വരും. ഓരോ തണ്ടിലും നാലഞ്ചുവീതം. എന്നെപ്പോലെ രാത്രിഞ്ചരന്മാരായ കീടങ്ങൾ പരാഗണം നടത്താനെത്തും. 350 കൊല്ലം മുമ്പ് അമേരിക്കയിൽ നിന്ന് എത്തിയവയാണ് ഈ സസ്യങ്ങൾ. Oenotherea biennis, Verbascum thapsus എന്ന രണ്ടിനങ്ങളാണ് ഇവിടെ സ്വിറ്റ്സർലൻഡിലുള്ളത്. ജർമനിയിൽ വളരുന്ന അഞ്ചാറിനങ്ങൾ വേറെയുണ്ട്.  ബീഡിപോലുള്ള കായ്കൾ നിറയെ ചീരയുടെ അരികൾ പോലുള്ളവ നൂറുകണക്കിന് കാണും. വളരുന്നിടത്ത് കാടുപോലെ പരക്കും.

ഓരോ ജീവിയുടെയും സങ്കീർണത വർദ്ധിക്കുന്തോറും പ്രപഞ്ചോർജ്ജങ്ങളുമായി സംബന്ധിക്കാനും അവയോടു പ്രതികരിക്കാനുമുള്ള കഴിവ് കുറയുകയാണോ? മനുഷ്യരുടേതിനേക്കാൾ എത്രയോ ശക്തിയേറിയതാണ് പ്രകാശവുമായി ചേർന്ന് പ്രവർത്തിക്കാൻ സസ്യങ്ങൾക്കുള്ള കഴിവ്. സൂര്യപ്രകാശത്തിന്റെ ലഭ്യതയും അളവുമനുസരിച്ച് ഇവയിലെ ഘടികാരം ചലിക്കുന്നു. വളർച്ചയുടെ ദിശപോലും സൂര്യന്റെ സഞ്ചാരപഥത്തിനനുസരിച്ച് മാറുന്നു. പ്രകാശത്തിന്റെ വഴിയേ ശാഖോപശാഖകളെ വിന്യസിക്കുന്നു. സൂര്യകടാക്ഷത്തിലവ പ്രണയാന്വിതരായി ഹർഷപുളകമണിയുന്നു. അതോടൊപ്പം, ഉള്ളതെല്ലാം ചുറ്റുമുള്ളവയുമായി പങ്കുവയ്ക്കുന്നു.  

ഓരോ പൂവും ദൈവത്തിന്റെ ചിരിയാണ്. ആ പുഞ്ചിരി 'ലൈവ്' ആയി ഒന്നുകൂടെ കാണാൻവേണ്ടി അനുരാത്രം ഞാനിതിലേ മലഞ്ചെരുവിലൂടെ നടന്നു പോകുന്നു. 

PS. രാത്രിയിൽ രണ്ടുരണ്ടര മണിക്കൂർ ഏകനായി നടക്കുക എനിക്കൊരു ശീലമായിത്തീർന്നിരിക്കുന്നു. വേനൽക്കാലത്ത് പതിനൊന്നുമണിവരെ പ്രകാശമുള്ളതിനാൽ സായംസന്ധ്യയുടെ മൂകസൗന്ദര്യത്തിൽ തനിയെ അങ്ങനെ ചുറ്റിക്കറങ്ങുക എങ്ങനെയിരിക്കുമെന്ന് മറ്റൊരാളോട് ഞാനെങ്ങനെ പങ്കുവയ്ക്കും? സമയമുള്ളവർ André Rieu വിന്റെ ഈ Nightingale Serenade കേട്ടുനോക്കൂ. ഏതാണ്ടൊരൂഹം കിട്ടാൻ ഇതുപകരിക്കും.
https://www.youtube.com/watch?v=P0I6XsdO19Y&index=35&list=PL4C24B3952CFC5A60