ചക്രാകള്‍ ഏഴ്; എഴെന്ന സംഖ്യ ഭൌതികമായും ആത്മിയമായും പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. വെളിപാടിന്റെ പുസ്തകത്തില്‍ ഏഴ് ദേവാലയങ്ങളെപ്പറ്റിയും ഏഴ് മാലാഖാമാരെപ്പറ്റിയുമൊക്കെ പറയുന്നുണ്ട്. ഈ പരാമർസങ്ങള്, ശരീരത്തിലെ ഏഴ് ചക്രാകളെപ്പറ്റി ആയിക്കൂടെന്നില്ലെന്ന് പണ്ഡിതരും പറയുന്നു. എന്തായാലും, ഏഴ് ഒരു വിശിഷ്ട സംഖ്യയായിട്ടാണ് ബൈബിള്‍ കാണുന്നത്; സൃഷ്ടിയുടെ നാള്‍വഴി ഏഴാം ദിവസത്തിലെ വിശ്രമത്തോടെയാണ് അവസാനിക്കുന്നത്.
ഓരോ ചക്രാകളുടെയും ആരോഗ്യം അനുസരിച്ചായിരിക്കും അതിനോട് ചേര്‍ന്നുള്ള എന്‍ഡോക്രൈന്‍ ഗ്ലാന്റിന്റെയും ശരീരഭാഗങ്ങളുടെയും ആരോഗ്യവുമെന്ന് പറഞ്ഞു. ഉപചക്രാകള് എന്ന മര്‍മ്മകേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ചാല്‍ അതുമായി ബന്ധപ്പെട്ട നാഡികളുടെ നിയന്ത്രണത്തിലുള്ള ശരീര ഭാഗങ്ങളുടെ പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കും. പ്രാണവാഹികളായ ലക്ഷക്കണക്കിന് നാഡികള്‍ ശരീരത്തിലുണ്ട്, ചിലതാവട്ടെ ഒരു തലമുടിനാരിന്റെ ആയിരത്തിലൊരംശം പോലും വണ്ണമില്ലാത്തവയാണ്. രോഗം ബാധിച്ച ശരീരഭാഗങ്ങളെ നിയന്ത്രിക്കുന്നതില്‍ പങ്കുള്ള നാഡികളുടെ തൊലിയോട് ചേര്‍ന്ന് വരുന്ന ഉപചക്രാകളെ ഉദ്ദീപിപ്പിക്കുന്ന തന്ത്രം അക്കുപ്രഷര്‍ ചികിത്സാ സമ്പ്രദായം പ്രയോജനപ്പെടുത്തുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും തന്നെ പ്രതിനിധീകരിക്കുന്ന നാഡികളുടെയെല്ലാം പ്രചോദന കേന്ദ്രങ്ങള്‍ ഒരുമിച്ചു വരുന്ന സ്ഥലങ്ങളാണ് ഉള്ളംകാലുകള്‍, കൈത്തലങ്ങള്‍, ചെവികള്‍ എന്നിവ. കുറച്ചു നേരം തുടര്‍ച്ചയായി കൈകൊട്ടിയാലും സുഖം കിട്ടും. ചെവിയുടെ ആകൃതി തന്നെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന ഒരു കുഞ്ഞിന്റെ രൂപമാണ്. അതിന്റെ ശിരസ്സിനെ കുറിക്കുന്ന ഭാഗമാണ് അദ്ധ്യാപകര്‍ ശിക്ഷയായി തിരുമ്മി വേദനിപ്പിക്കുന്നത്. ഇത് ബുദ്ധിശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഒരു അക്കുപ്രഷര്‍ ഉപായമാണ്. ചെരിപ്പില്ലാതെ നടക്കുന്നതും ഒരു തരം ഹീലിംഗ് മാര്‍ഗ്ഗം തന്നെ. ആകമാന ചക്രാകളുടെ ആരോഗ്യവത്കരണം ലക്ഷ്യമിടുന്ന ഒരു ഹോളിസ്ടിക് ഹീലിംഗ് രീതിയാണ് റെയ്ക്കി. ഒരു പ്രത്യേക ചക്രയുടെ മാത്രം നിയന്ത്രണത്തിലും, അതിനെ മാത്രം ആശ്രയിച്ച് നിലനില്ക്കുന്നതുമായും ഒരു ശരീര ഭാഗവുമില്ല. ഒരു ചക്രായെ ഉദ്ദീപിപ്പിച്ചാല്‍ മറ്റു ചക്രാകളും ചെറുതായി ഉദ്ദിപിപ്പിക്കപ്പെടും. ഓരോ ചക്രാക്കും പ്രത്യേകം പ്രത്യേകം ദൌത്യങ്ങളും സവിശേഷതകളുമുണ്ട്.
ചക്രാകളുടെ പ്രവര്‍ത്തനം കാണാന്‍ ചക്രാ പെന്റുലങ്ങള്‍ ഉപയോഗിക്കാം. പെന്റുലം ചക്രായുടെ അടുത്തു നേരെ മുകളില്‍ പിടിച്ചാല്‍, ചക്രായുടെ ഭ്രമണദിശയും ശക്തിയും രീതികളുമെല്ലാം മനസ്സിലാക്കാം, അതിലൂടെ അതിന്റെ നിയന്ത്രണത്തിലുള്ള ശരീര ഭാഗങ്ങളുടെ ആരോഗ്യസ്ഥിതിയും. ക്രിസ്ടലുകള്‍ വളരെ ശക്തിയേറിയ പെന്റുലങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കപ്പെടുന്നു. ഇത് തന്നെയാണ് ഭൂമിയുടെ പുറം അടുക്കുകളിലൂടെയുള്ള ജലധാരകള്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന പെന്റുലങ്ങളുടെയും പ്രവര്‍ത്തന രഹസ്യവും. പെന്റുലം ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഊര്ജ്ജചക്രാകളോട് എളുപ്പത്തില്‍ പ്രതികരിക്കാന്‍ കഴിയുന്ന ഒരു വസ്തു പെന്റുലമായി വേണം. രണ്ടാമത്, പെന്റുലം പ്രവൃത്തിക്കുമ്പോള്‍ മനസ്സ് അതില്‍ നിന്നെടുത്തു മാറ്റണം എന്നതാണ്. ഒരു പെന്റുലത്തിലേക്ക് നോക്കിക്കൊണ്ട് ഒരു പ്രത്യക രീതിയിലുള്ള ചലനം ഇശ്ചിച്ചാല് പെന്‍ഡുലം അതുപോലെ കറങ്ങുന്നത് കാണാം. അതുകൊണ്ടാണ് പെന്റുലങ്ങള്‍ അതുപയോഗിക്കുന്നത് എവിടെയാണെങ്കിലും യാതൊരു മുന്‍വിധിയുമില്ലാതെ ചലിക്കാന്‍ അനുവദിക്കണം എന്ന് പറയുന്നത്.
ചക്രാകളെപ്പറ്റി ചുരുക്കത്തില്‍ പറയാം. ഒന്നാമത്തെ ചക്രാ എന്ന് പറയുന്നത് മൂലാധാര്‍ (Root) ചക്രായാണ്. കാലുകളുടെ ഇടയില്‍, നട്ടെല്ലിന്റെ അഗ്രത്ത് ഭൂമിയിലേക്ക് തിരിഞ്ഞിരിക്കുന്ന ചക്രായാണിത്. ഭൌതിക നിലനില്‍പ്പുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ദുര്‍ബ്ബലമായാല്‍ പണവും ആഡംബരങ്ങളും പ്രശസ്തിയും ഒക്കെ ആര്‍ജ്ജിക്കാനുള്ള ആവേശം ഉണ്ടാവും; മാത്രമല്ല ആത്മഹത്യാ വ്രവണതയും ഉണ്ടാവാം. രണ്ടാമത്തെ ചക്രായാണ് സ്വാധിഷ്ടാന(Hara). ഒരാളുടെ വികാരങ്ങളും വിചാരങ്ങളുമെല്ലാം അമര്‍ത്തി വെച്ചിരിക്കുന്നത് ഇവിടെയാണ്. ഇതിന്റെ സ്ഥാനം പൊക്കിളിനു രണ്ടിഞ്ചു താഴെ. ലൈംഗികോര്‍ജ്ജത്തിന്റെ കേന്ദ്രവും ഇതാണ്. മൂന്നാമത് വരുന്നത് മാനിപ്പുര (Solar Plexus) ചക്രായാണ്. ഇത് ആരോഗ്യമുള്ളതാണെങ്കില്‍ മാനസികവും വൈകാരികവുമായ ഒരു സന്തുലിതാവസ്ഥയിലായിരിക്കും ആ വ്യക്തിയും. ഇതിനെ ശരീരത്തിലെ ഹീലിംഗ് സെന്റര്‍ എന്നും വിളിക്കുന്നു. ഇത് രോഗശാന്തി ശുശ്രൂഷകരില്‍ വളരെ ശക്തിയുള്ളതായിരിക്കും.
നാലാമത് ചക്രായാണ് അനാഹത (Heart Chakra). നെഞ്ചിന്റെ മദ്ധ്യത്തിലാണ് ഇതിന്റെ സ്ഥാനം. ഇടതുവശത്തുള്ള ഭൌതികഹൃദയം ഈ ചക്രയുടെ കീഴില്‍ വരും. ഇത് കൈകാര്യം ചെയ്യുന്നത് സ്നേഹം എന്ന അടിസ്ഥാനോര്ജ്ജം ആയതു കൊണ്ട് ഇതിനെ കേന്ദ്ര ചക്രായെന്നാണ് വിശേഷിപ്പിക്കുന്നത്. സ്നേഹം സ്വീകരിക്കുന്നതും വിന്യസിപ്പിക്കുന്നതും ഈ ചക്രായാണ്. അനാഹത മുതല്‍ മുകളിലോട്ടുള്ള ചക്രാകള്‍ ശുദ്ധ ചക്രാകളാണ്, ഭൌതിക ശരീരത്തിന്റെ പ്രവര്ത്തനങ്ങളുമായല്ല അവക്ക് കൂടുതല്‍ ബന്ധം. അഞ്ചാമത് വരുന്ന വിശുദ്ധിചക്രായുടെ (Throat Chakra) സ്ഥാനം മുമ്പില്‍ കഴുത്തിനു മദ്ധ്യേ. കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ശേഷിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ ചക്രാ ശക്തിയുള്ളതാണെങ്കില്‍ അവര്‍ പ്രഗല്ഭരായ വാഗ്മികളോ, എഴുത്തുകാരോ, കവികളോ ഒക്കെയായിരിക്കും. പ്രകടിപ്പിക്കാന്‍ തിക്കുമുട്ടുണ്ടാവുമ്പോള് അറിയാതെ പലരും കഴുത്തില്‍ തിരുമ്മുന്നത് ശ്രദ്ധിക്കുക. ആറാമത് ചക്രായാണ് ജ്ഞാന(ഗുരു) ചക്രാ (Third Eye). ഇതിന്റെ ക്ഷേത്രസ്ഥാനം പുരികങ്ങള്‍ക്ക് നടുവിലാണ്. വിശേഷജ്ഞാനം ഈ ചക്രാ ഉപയോഗിച്ചു നേടുന്നു. ആറാം ഇന്ദ്രിയം എന്ന് പറയുന്നത് ഈ ഗുരു ചക്രായെ ആണ്. അവസാനത്തേതാണ് സഹസ്രാര്‍ ചക്രാ (Crown Chakra). ഇതിന്റെ സ്ഥാനം ശിരസ്സിനു മുകളില്‍ മൂര്‍ദ്ധാവില്‍. ഈ ചക്രായാണ് ഓരോരുത്തരെയും പ്രാപഞ്ചിക ഊര്‍ജ്ജ ശ്രോതസ്സുമായി ബന്ധിപ്പിക്കുന്നത്. ഇത് ശക്തമല്ലെങ്കില്‍ ആത്മിയത എന്നത് അയാള്‍ ഒരിക്കലും മനസ്സിലാക്കാന്‍ പോകുന്നില്ല. ചക്രാകളെപ്പറ്റി ചുരുക്കമായിപ്പോലും ഞാന്‍ ഇവിടെ വിശദീകരിച്ചിട്ടില്ല. ഒരു കുഞ്ഞിനെ മാമ്മൊദീസാ മുക്കുമ്പോള്‍ വൈദികന് ശുദ്ധചക്രാകളിലെല്ലാം കുരിശടയാളം വരക്കും.
ചക്രാകള്‍ക്ക് പ്രത്യേകം പ്രത്യേകം നിറങ്ങളും സ്വരവും തരംഗഭാവവുമുണ്ട്. ചക്രാകളെ ഊര്ജ്ജവത്കരിച്ചാല് മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ഒരു വ്യക്തിയായിത്തിരാന് സാധിക്കും. ആധുനിക മനുഷ്യന് വ്യാപകമായി ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം അനാഹത ചക്രായുടെ പ്രവര്‍ത്തന ശേഷി കുറയുന്നതാണ്. മറ്റുള്ളവരെ കൈയ്യയച്ചു സഹായിക്കുന്നത് കൊണ്ടോ സ്നേഹിക്കുന്നതുകൊണ്ടോ മാത്രം ഈ ചക്രാ ശക്തി ആര്‍ജ്ജിക്കുന്നില്ല. മറ്റുള്ളവരില്‍ നിന്ന് സ്നേഹം സ്വീകരിക്കാനും കൂടി കഴിഞ്ഞില്ലെങ്കില്‍ ആ ചക്രാ ശോഷിച്ചിരിക്കും. പലപ്പോഴും നമ്മുടെ അഹാധിഷ്ടിത മനോഭാവമായിരിക്കും പുറമേ നിന്ന് സ്നേഹം നിര്‍ല്ലോഭം സ്വീകരിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ ഊര്‍ജ്ജമാണ് സ്നേഹം. ശുദ്ധ സ്നേഹത്തെ പ്രതിരോധിക്കാന്‍ യാതൊന്നിനും കഴിയുകയുമില്ല. ഈ സ്നേഹം നേരിട്ട് നാം സ്വീകരിക്കുന്നു. നാം സ്വീകരിച്ചതു മറ്റുള്ളവര്‍ക്കും ജീവജാലങ്ങള്‍ക്കുമൊക്കെ പകര്‍ന്നു കൊടുക്കുന്നത് വഴി അപരന് രോഗ സൌഖ്യവും ദോഷമോചനവും നല്കി സഹായിക്കാന്‍ നമുക്കാവും.
No comments:
Post a Comment