റോസി അക്ഷരാർത്ഥത്തിൽ തളർന്നു പോയി. സ്വന്തം മാതാപിതാക്കന്മാരുടെ മരണവാർത്ത വന്നപ്പോഴോ, ക്ലബ്ബിലെ പ്രസിഡന്റ് മൽസരത്തിൽ തോറ്റുപോയപ്പോഴോ കിട്ടിയതിനേക്കാൾ വലിയ ഒരു ഷോക്കായിരുന്നു ഈ വാർത്ത റോസിക്കു നൽകിയത്. ക്ലബ്ബിലെ തന്റെ ശത്രുക്കളെല്ലാം വാർത്ത ആഘോഷിക്കുകയാണെന്നു റോസിക്കുറപ്പായിരുന്നു. അവരെല്ലാവരും തന്നെ ഫോൺ ചെയ്തു കഴിഞ്ഞു - ആശ്വസിപ്പിക്കാനെന്ന വ്യാജേന. എങ്ങിനെയിനി മനുഷ്യന്റെ മുഖത്തു നോക്കും? ക്ലബ്ബിൽ പോകാതിരിക്കാമെന്നു വെയ്ക്കാം, പക്ഷെ, പള്ളി... പഠിപ്പിക്കുന്ന സ്ക്കൂൾ?
എങ്ങിനെ എന്റെ പപ്പനതു ചെയ്യാൻ തോന്നി? നാലുപേരു കൂടുന്നിടത്തു ചമ്മ്രം പടിഞ്ഞിരുന്നു വയലിനിൽ ഹരിവരാസനം പാടാൻ പപ്പനെങ്ങിനെ കഴിഞ്ഞു? വീണ്ടും മൊബൈൽ ശബ്ദിച്ചു; ഇനിയൊരാളുടെ ആശ്വാസ വാക്കുകൾ കൂടി കേൾക്കാനുള്ള ശേഷി റോസിക്കുണ്ടായിരുന്നില്ല. റോസി ഫോൺ ഷട്ട് ഡൗൺ ചെയ്തു.
കുട്ടികളുടെ സ്കൂളിൽ ആരെങ്കിലും പറഞ്ഞിത് അറിയാതിരിക്കില്ല; എങ്ങിനെയവർക്കവിടെ തുടരാൻ കഴിയും? റോസി ഓർത്തു നോക്കി.
തന്റെ ബന്ധുക്കളോടൂ ഞാനെന്തു പറയും? അയൽവാസികളോടു ഞാനെന്തു പറയും? പപ്പനെന്താണു പറ്റിയതെന്നു റോസിക്കറിയില്ലായിരുന്നു. റോസി മെല്ലെയെണീറ്റു ബെഡ്ഡ് റൂമിലേക്കു ചെന്നു ഭിത്തിയിലേക്കു നോക്കി. അവിടെ അലങ്കരിച്ചു വെച്ചിരുന്ന വയലിൻ കാണാനില്ല! അപ്പോൾ കേട്ടതു ശരിതന്നെ.
നെയ്യാർ ഡാമിന്റെ മുമ്പിലുള്ള പുൽത്തകടിയിലിരുന്നു പപ്പൻ വയലിനിൽ ഹരിവരാസനം വായിക്കുന്നത് ഷേർളി പീറ്ററാണത്രെ ആദ്യം കണ്ടത്. ഷേർളി പറഞ്ഞെന്നാണല്ലോ, ശാരുവും, മിനിയും, അല്ലിയും, ചിന്തുവുമൊക്കെ പറഞ്ഞത്.
'ഹെയ് അതു പപ്പനായിരുന്നില്ല, പപ്പനേപ്പോലെയുള്ള വേറൊരുവൻ ആയിരുന്നു' വെന്നു പറയാം. അതു ശരിയാവില്ലെന്നു റോസിക്കു തോന്നി.
അതു ഞാൻ തന്നെയായിരുന്നെന്നു പപ്പൻ എല്ലാവരോടൂം വിളിച്ചു പറഞ്ഞാലോ?
നേരം സന്ധ്യയായിക്കൊണ്ടിരുന്നു. കുട്ടികൾക്കു കൂടുതൽ ഹോം വർക്കു കൊടുത്തു പറഞ്ഞുവിട്ടു.
'പപ്പൻ വരും...താമസിയാതെ വരാണ്ടിരിക്കില്ല....ഇന്നു രണ്ടിലൊന്നറിയണം...' സ്വയം ഇങ്ങിനെ പറഞ്ഞുകൊണ്ടു റോസി മുറ്റത്തേക്കിറങ്ങി. പതിവു പോലെ ചെടികൾക്കു വെള്ളം നനച്ചുകൊണ്ട് ഒന്നിന്റെ ചുവട്ടിൽ നിന്നും മറ്റൊന്നിന്റെ ചുവട്ടിലേക്കു നീങ്ങിക്കൊണ്ടിരുന്നതു റോസി അറിയുന്നുണ്ടായിരുന്നില്ല.
എത്ര പ്രതീക്ഷയോടെയായിരുന്നു, പപ്പയും മമ്മിയും കൂടി തന്നെ പപ്പന്റെ കൈകളിലേൽപ്പിച്ചു കൊടുത്തത്. സെക്രട്ടറിയേറ്റിൽ ഗസറ്റഡ് ഓഫീസറായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരിയായി വന്ന തനിക്കും ഒരുപാടൊരുപാട് പ്രതീക്ഷകളുണ്ടായിരുന്നല്ലോയെന്നും റോസി ഓർത്തു. പപ്പൻ ഒരന്തർമുഖനാണെന്നു പതിയെ മനസ്സിലായി. അൽപ്പസ്വൽപ്പം മദ്യപിക്കുമെന്നും പിന്നീട് മനസ്സിലായി. തന്നോടും കുട്ടികളോടുമൊപ്പം സല്ലപിച്ചിരിക്കുന്നതും പപ്പനത്ര ഇഷ്ടമുണ്ടായിരുന്നില്ലല്ലോയെന്നും റോസി ഓർത്തു. പകൽ സ്കൂളിലും ഒഴിവു വേളകളിൽ ക്ലബ്ബിലുമൊക്കെയായി തിരക്കിൽ പെട്ടപ്പോൾ ഉള്ളിലെ നൊമ്പരങ്ങളൊക്കെ ഓർമ്മിക്കാതിരിക്കാൻ റോസിക്കു കഴിയുമായിരുന്നു. ഇറെസ്പോൺസിബിൾ ബിഹേവിയറിനു പപ്പനു സസ്പെൻഷൻ കിട്ടിയപ്പോൾ തനിക്കുണ്ടായ ഞെട്ടൽ എത്ര വലുതായിരുന്നെന്നു റോസി ഓർത്തു നോക്കി. മിനിയാന്നദ്ദേഹം സർവ്വീസിൽ നിന്നു റിസൈൻ ചെയ്തെന്നു കേട്ടതിനു ശേഷം പപ്പന്റെ മുഖത്തു പോലും നോക്കിയിട്ടില്ല; നോക്കാൻ റോസിക്കാവുമായിരുന്നില്ല. അത്രക്കു തകർന്നു പോയിരുന്നവൾ. ഇന്നലെയും ഇന്നും പുറത്തേക്കിറങ്ങിയിട്ടില്ല; ലീവ്!
മമ്മിക്കെന്താ സുഖമില്ലേയെന്നു കുട്ടികൾ ചോദിച്ചപ്പോൾ റോസി വിതുമ്പിപ്പോയി. സാരിത്തലം കൊണ്ടു മുഖം മറച്ചു, മറുപടിയൊന്നും പറയാതെ അടുക്കളയിലേക്കുക്കൾവലിയുകയായിരുന്നു റോസി.
ആകെ തകർന്നിരിക്കുമ്പോഴാണ് ഇതുകൂടി കേൾക്കുന്നത്. സമൂഹത്തിൽ നിലയും വിലയുമുള്ള തന്റെ ഭർത്താവ്, സഞ്ചാരികൾ മദിക്കുന്ന നെയ്യാർ ഡാമിന്റെ മുറ്റത്തൊരു തണലിലിരുന്ന് ഒരു തെരുവ് ഗായകനേപ്പോലെ വയലിൻ വായിക്കുകയെന്നു വെച്ചാൽ? കടുത്ത തലവേദന തോന്നിയപ്പോൾ റോസി സോഫായിൽ പോയി കിടന്നു. അൽപ്പം കഴിഞ്ഞപ്പോൾ, മുറ്റത്തെ മണൽ ഞെരിയുന്ന ശബ്ദം.
പപ്പന്റെ കാർ!
റോസി എണീറ്റു വാതിൽക്കലേക്കു നോക്കി നിന്നു. ആ നോട്ടത്തിന്റെ തീഷ്ണതയില്പെടുന്ന ആരും ഭസ്മമായിപ്പോകുമായിരുന്നു. പക്ഷെ, പപ്പനൊന്നും സംഭവിച്ചില്ല. എങ്കിലും, അവൾ ചിന്തിക്കുന്നതെല്ലാം പപ്പൻ കേൾക്കുന്നുണ്ടായിരുന്നിരിക്കണം.
പപ്പൻ പതിവുപോലെ മുറിയിലേക്കു പോയി. പതിവിനു വിരുദ്ധമായി, ഭിത്തിയിൽ ഫ്രെയിം ചെയ്തിട്ടിരുന്ന ഹരിറാമിന്റെ ഫോട്ടൊയുമായി പുറത്തു വന്നു. അതു റോസിയെ കാണിച്ചു കൊണ്ട് പപ്പൻ പറഞ്ഞു.
"ഹരിറാമിന്നു ലോകം അറിയുന്ന വയലിനിസ്റ്റാണ്. ഞങ്ങളൊരുമിച്ചാണൂ മ്യുസിക് ക്ലബ്ബിൽ സംഗീതം പഠിച്ചുകൊണ്ടിരുന്നത്. എല്ലാ മൽസരങ്ങളിലും ഞാനായിരുന്നു മുമ്പിൽ. എനിക്കതു തുടരാൻ കഴിഞ്ഞില്ല. പപ്പായുടേയും മമ്മിയുടേയും ആഗ്രഹം മറ്റൊന്നായിരുന്നു. അവരുടെ കടുത്ത സമ്മർദ്ദത്തിനു ഞാൻ വഴങ്ങി. അങ്ങിനെ എന്റെ വയലിൻ ഞാൻ ഭിത്തിയിൽ തൂക്കി. ഞാൻ നല്ലൊരോഫീസറാവാൻ ശ്രമിച്ചു. പക്ഷെ, എനിക്കതിനു കഴിഞ്ഞില്ല; നല്ലൊരു ഭർത്താവാകാനും കൊതിച്ചു, എനിക്കതിനും കഴിഞ്ഞില്ല. നീ അറിഞ്ഞിരുന്നെങ്കിലും ഇല്ലെങ്കിലും, എന്നും ഞാനീ വയലിൻ തുടച്ചു വൃത്തിയാക്കുമായിരുന്നു. അതിന്റെ ഞരമ്പുകളൂടേ ശ്രുതിയും ശരിയാക്കി വെയ്ക്കുമായിരുന്നു. ബോ ഞാൻ കയ്യിലെടുക്കുമായിരുന്നില്ലെങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ട ഹരിവരാസനം പാടുമ്പോൾ അതെതിലേകൂടെയൊക്കെ പോകുമായിരുന്നെന്ന് എനിക്കു നിശ്ചയമായിരുന്നു. ഇന്നെനിക്കു സമാധാനമായി. എന്നിലെ സംഗീതജ്ഞൻ തളർന്നിട്ടില്ലെന്നെനിക്കുറപ്പായി. ഒരു നോട്ട് പോലും പിഴച്ചില്ല. നാളെ മുതൽ ഞാൻ ജീവിക്കാൻ തുടങ്ങുകയായി. ഹരി റാമിന്റെ ട്രൂപ്പിൽ ഇനി മേൽ ഞാനുമുണ്ടാവും. ഞാൻ ജീവിക്കും. എനിക്കൊപ്പം നീയുമുണ്ടാവും, നമ്മുടെ മക്കളുമുണ്ടാവും." പപ്പൻ പറഞ്ഞു നിർത്തി.
റോസി സ്തബ്ദയായി എല്ലാം കേട്ട് അവിടെത്തന്നെ നിന്നതേയുള്ളു. ഇപ്പോൾ ആ കണ്ണുകളിൽ നിന്നു പകയുടെ ജ്വാലകളായിരുന്നില്ല പകരം സന്തോഷത്തിന്റെ അലകളായിരുന്നു ചുറ്റും ചിതറിക്കൊണ്ടിരുന്നത്.
അവളുടെ മനസ്സിൽ, കരഘോഷം ഏറ്റുവാങ്ങുന്ന തോമസ് സെബാസ്റ്റ്യൻ എന്ന അതുല്യ പ്രതിഭയുടെ ചിത്രമായിരുന്നപ്പോൾ!
ഹൃദയം കൊണ്ടു സംഗീതം കൊരുക്കുന്ന ഒരു മനുഷ്യനെ ആദ്യം കാണുകയായിരുന്നവളപ്പോൾ.

https://www.youtube.com/watch?v=EDwGnOWEfC0
ReplyDeleteListen to Harivarasanam sung by Yeshudas.
അഭിനന്ദനങ്ങള്‍ നന്നായിടുണ്ട്
ReplyDeleteThank you Jeevan for your reviews and also Zac for the link.
ReplyDelete