ശാന്തം, സ്വസ്ഥം
സുര മന്ദിര തരു മൂല നിവാസ:
ശയ്യാ ഭൂതല മജിനം വാസ:
സർവ പരിഗ്രഹ ഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ: (ശ്രീശങ്കർ)
ദേവാലയ(മായ ഈ പ്രപഞ്ച)ത്തിന്റെ മുറ്റത്ത് മരച്ചുവട്ടിൽ താമസം; മണ്ണിൽ കിടപ്പ്; മരത്തോലുടുപ്പ്; ഒന്നുമെടുക്കുകയും സ്വന്തമാക്കുകയും വേണ്ടെന്ന മനോനില. ഈ വക വിരാഗം (വൈരാഗിയുടെയവസ്ഥ) ആർക്കാണ് സുഖം നൽകാത്തത്?
അക്ഷരാർത്ഥമത്രയേ ഉള്ളൂവെങ്കിലും, ഈ ചായ്‌വ് ആത്മശീലമായാൽ അതെല്ലാറ്റിലും പ്രത്യക്ഷമാകും. ജീവിതസ്വസ്ഥതയിലേയ്ക്ക് ഇതിലും പിഴക്കാത്ത പാതയില്ല.
അല്പം വല്ലതും വായിച്ചിട്ടുറങ്ങാമെന്നു വിചാരിച്ചെങ്കിലും ലൈറ്റണച്ച് നിലത്തുവിരിച്ച തുണിയിൽ വെറുതേ കിടന്നതേയുള്ളൂ. സർവതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം പ്രതലത്തിൽ ചുരുക്കി, നിർവികാരനായി, സംതൃപ്തനായി, കിടന്നത് എത്രനേരമെന്ന് അറിഞ്ഞില്ല.
ഭൂമിയുടെ വാത്സല്യസംരക്ഷണവും വിഹായസിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്ന ഊര്ജ്ജപ്രസരങ്ങളാൽ വിലയം ചെയ്യപ്പെട്ടും അങ്ങനെ കഴിയുക മനസ്സിന്റെ കെട്ടഴിക്കും. ആരോടുമൊന്നിനോടുമെതിർപ്പോ, പകയോ, കടപ്പാടോ തോന്നില്ല. വെറും അഞ്ചരയടിയോളം മണ്ണിലൊതുങ്ങുന്ന ഏതോ കല്പിത സംതൃപ്തിയല്ലത്. എഴുന്നേറ്റിരുന്ന് അത് കുറിച്ചിടണമെന്നു തോന്നി.
ആയുർവേദത്തിൽ രണ്ടു സമീപനങ്ങളുള്ളതിൽ ആദ്യത്തേത് സ്വസ്ഥവൃത്തമാണെന്ന് വായിച്ചിട്ടുണ്ട്. ചിത്സയല്ലത്. മറിച്ച്, ഒരു ജീവിതചര്യയുടെ പരിശീലനമാണ്. ആത്മശരീരങ്ങളെയും മനസ്സിനെയും പ്രസന്നഭാവത്തിലെത്തിക്കുന്ന ഒരു രീതി. അത് കൊണ്ടെത്തിക്കുന്ന അവസ്ഥ പ്രകൃത്യാതന്നെ എനിക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇവിടെ അഹംഭാവത്തിനിടം വേണ്ടാ. കാരണം, അളക്കാനാവാത്തതിന്റെയും ഉത്തരമില്ലാത്തതിന്റെയും നടുവിലേയ്ക്കാണ് അസ്തിത്വം നമ്മെ എറിഞ്ഞിരിക്കുന്നത് എന്ന തോന്നലാണത്. ആ തോന്നൽ നിസ്സഹായതയുടേതല്ല, മറിച്ച്, സുരക്ഷിതത്വത്തിന്റേതാണ്. പ്രപഞ്ചവിസ്തൃതി, ജൈവവൈവിദ്ധ്യങ്ങളുടെ ഉത്ഭവം, എന്റെ ബോധം, അപ്രതിഹതമായ സ്നേഹത്തിന്റെ ഉറവപൊട്ടൽ, ഏറ്റവും സുന്ദരമെന്നു കരുതിയിരിക്കുന്നതിനേയും നശിപ്പിക്കുന്ന വിധിയുടെ ലീലാവിലാസം തുടങ്ങി ഒരിക്കലുമറിയാനോ അളക്കാനോ ആവില്ലാത്ത നിഗൂഢതകളുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ആ ബോധമാണ് നമ്മെ മനുഷ്യരാക്കുന്നത്. അത് സുന്ദരമാണെന്നു തോന്നിത്തുടങ്ങിയാൽ എന്തെന്നില്ലാത്ത ഒരു ശാന്തതയും സ്വസ്ഥതയും കൈവരുകയായി.
ന കരോതി വിരാഗ: സാക്ക് പറയുന്നത് കേട്ടാല്‍ ആര്‍ക്കാണ് സുഖം തോന്നാത്തത്? എല്ലാ അസ്തിത്വവും ഇല്ലാതായാലും അതിലൊരപാകതയുമില്ലെന്ന ലാഘവത്വമാണ് യഥാർഥ അസ്തിത്വം. ശരിയാണ് സാര്‍. ഈ അസ്തിത്വത്തില്‍ ആകുന്നവനാണ് ഏറ്റവും വലിയ ധനവാനും. ഒരു കോണ്ക്രിറ്റ് പെട്ടിക്കകത്ത് ഉറങ്ങുന്നവന്റെ സാമ്രാജ്യം ആ പെട്ടിക്കുള്ളില്‍ ഒതുങ്ങും. പക്ഷെ, നീലാകാശം മേല്‍ക്കൂരയായി ഉറങ്ങുന്നവന്റെ സാമ്രാജ്യം ആ നീലാകാശത്തിനു കീഴിലുള്ളതെല്ലാമാണ്. അപ്പോള്‍ ആരാണ് ധനവാന്‍?
ReplyDeleteആരോടുമൊന്നിനോടുമെതിർപ്പോ, പകയോ, കടപ്പാടോ തോന്നില്ല........ സാക്ക് ഓരോന്നും അങ്ങിനെ പറഞ്ഞു പോവുന്നു. നന്ദി പറയുക വ്യാപകമായ ഒരു ഏര്‍പ്പാടാണ്. പക്ഷെ, ആരും സ്വന്തം കാലിനോടോ കൈകളോടോ നന്ദി പറയാറില്ല, അവയെ വെറുക്കാറുമില്ല, കാരണം അത് തന്റെ തന്നെ അവയവമാണെന്ന ചിന്ത അതിന്‍റെ പിന്നിലുണ്ടാവും. പ്രപഞ്ചവുമായുള്ള ബന്ധം അഗാധമാണെങ്കില്‍ നാം ഒന്നിനെയും വെറുക്കുകയുമില്ല, ഒന്നിനെയും കൂടുതല്‍ സ്നേഹിക്കയുമില്ല. ഒരര്‍ത്ഥത്തില്‍ സ്നേഹം എന്ന സത്യവും സത്യമല്ല.
"സൌന്ദര്യം ഒളിഞ്ഞിരിക്കുന്ന ഈ നിഗൂഢതയിലാണ് ജീവിതത്തിന്റെ അർത്ഥം എന്നൊക്കെ എനിക്ക് തോന്നാറുണ്ട്. ഒരു സൌന്ദര്യപ്രതിഭാസം എന്ന നിലയ്ക്കല്ലാതെ ജീവിതം ന്യായീകരണം അർഹിക്കുന്നില്ല എന്ന നിരീക്ഷണം തികച്ചും ശരിയല്ലേ?" മഹേശ്വറിന്റെ ബുദ്ധിയിൽ ഉദിച്ച ഈ ചോദ്യം എനിൽനിന്ന് 'അതേ' എന്ന ഉത്തരം അർഹിക്കുന്നു. കാരണം, അദ്ദേഹത്തിന് 'സ്വയം ഒരു തൂവൽ പോലെ അനുഭവപ്പെടുന്നു'വെങ്കിൽ അത് എല്ലാത്തിന്റെയും സ്വരുമയുടെ അനുഭൂതി ഉണ്ടാകുമ്പോഴാണ്. അപ്പോൾ ജോസഫ്ജി എഴുതിയതും അംഗീകരിക്കേണ്ടിവരും - 'ഒരര്‍ത്ഥത്തില്‍ സ്നേഹം എന്ന സത്യവും സത്യമല്ല' എന്ന്. വാസ്തവത്തിൽ ഏതോ ചില ലാഘവ മാനസിക ഘടകങ്ങളുടെ ഒത്തുചേരലിൽനിന്നുളവാകുന്ന ഒരുല്ലാസത്തെയല്ലേ നമ്മൾ എഴുത്തിലും വാക്കിലും എപ്പോഴും മനുഷ്യന്റെ മഹത്തമമായ നന്മയായി - സ്നേഹമായി - കൊണ്ടാടുന്നത്? മാത്രമല്ല, ദൈവത്തിലും ഈ സ്നേഹം ഒന്നാമത്തെ ഗുണമായി നാം ആരോപിക്കുന്നു, അതിൽ കൃതാർഥരായി സ്വയം ആശ്വസിപ്പിക്കുന്നു. എന്നാൽ അതൊക്കെ അസത്യമല്ലേ? ഒരു കത്തോലിക്കാദൈവത്തിന്റെ കാര്യത്തിൽ അതൊക്കെ ശരിയായിരിക്കാം. പക്ഷേ, സത്യദൈവത്തിന് ഏതെങ്കിലുമൊരു സൃഷ്ടിയെ തിരഞ്ഞെടുത്ത്, സ്വയം അവര്ക്കായി അവതരിച്ച്, പാടുപെട്ടുമരിക്കാൻ എങ്ങനെ സാദ്ധ്യമാകും? ഇത്രയും ബാലിശമായി ചിന്തിച്ച് സായൂജ്യമടയാൻ നമ്മൾ ആദ്യം പറഞ്ഞുവന്ന അവബോധമുള്ളവർക്ക് ഒരിക്കലും സാദ്ധ്യമല്ല. അപ്പോൾ, ഞാനും പറയുന്നു, സ്നേഹമെന്നത് സൗന്ദര്യാസ്വാദനം തന്നെയാണ്. അതിൽ തിരിച്ചുവ്യത്യാസങ്ങൾ ഉണ്ടാകാനാവില്ല. മോക്ഷവുമില്ല നരകവുമില്ല. അറിവാണ് മോക്ഷം; അതില്ലാത്തപ്പോൾ നരകം. രണ്ടും നമ്മളിൽത്തന്നെ ഉരുവായിക്കൊണ്ടിരിക്കുന്നു, അനുദിനം, അനുനിമിഷം. ചിന്തിക്കുന്ന ഭാരതീയർ സംവത്സരങ്ങൾക്കു പിന്നേ ഇതൊക്കെ മനസ്സിലാക്കിയിരുന്നു. യേശുവും. എന്നാൽ യേശുവിനെ മനസ്സിലാക്കിയ ഒരു ക്രിസ്ത്യാനിപോലുമില്ല!
ReplyDeleteReplyDelete
!
യേശുവിനെ മനസ്സിലാക്കിയ ഒരു ക്രിസ്ത്യാനിപോലും ഇല്ല എന്ന പ്രയോഗത്തോട് ഞാന്‍ യോജിക്കുന്നില്ല. ഇപ്പോള്‍ ക്രിസ്ത്യാനി എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നവരാരും യേശുവിനെ മനസ്സിലാക്കിയിട്ടില്ല എന്ന് പറയാം. ഇതില്‍ യേശുവിനെ മനസ്സിലാക്കിയവര്‍ ഈ ചട്ടക്കൂടിന് പുറത്താണ്. യേശുവിനെ മനസ്സിലാക്കുകയല്ല പകരം യേശു പറഞ്ഞതിനെ മനസ്സിലാക്കുകയല്ലേ വേണ്ടത്? സ്നേഹം എന്ന് പറയുന്നതും ഒരു ആസ്വാദനമായിരിക്കാനേ വഴിയുള്ളൂ എന്നാണ് എന്റെയും നിഗമനം.
ReplyDeleteHere I take recourse to Osho, who says, these four things - death, love, sleep, meditation- are similar. In all four of them you have dissolve. Therefore it is that people are afraid of them. And beauty - wherever there's demand, there's ugliness. Beauty doesn't demand. When a beautiful girl says, look at me, I'm beautiful, at that very moment her beauty disappears. Because demand is ugly. In the same way, hierarchy is ugly, because it involves egoism. That's why Christianity or any other religion or a social system where there is a hierarchy of authority is ugly. Authority brings in self-consciousness and self-consciousness brings in ego. Beauty, like love, can only exist without ego.
DeleteComment received from Fr. Ouseparanbil
ReplyDeleteDear Zcharias,
The nature is an institution. Since it is nature it is natural. Peace and equanimity come only from the nature. That is svasthavrutti. You know it well and express it poetically. so I do not say more.