Sunday, 31 August 2014

ഇല്ലാത്ത ദൈവം...

അടുത്ത ദിവസങ്ങളില്‍, ഇന്ത്യന്‍ തോട്സില്‍ (http://indianthoughts.in/article13.php), ഡോ. സുനില്‍ ജി ഗാര്‍ഗ് എഴുതിയ ദൈവത്തെപ്പറ്റിയുള്ള പോസ്റ്റ്‌ വളരെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇത് വായിച്ചിട്ട് ശ്രി. സാക്കിന്‍റെ ഒരു സ്നേഹിതന്‍ എഴുതിയ ആശയവും അതിന് സാക്ക് നല്‍കിയ മറുപടിയും എന്നെ വളരെ ചിന്തിപ്പിച്ചു. ദൈവത്തെപ്പറ്റി തര്‍ക്കിക്കുന്നവര്‍ ഈ ആശയവും കൂടി അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ.

Dr Sunil Ji Garg ഇങ്ങിനെ എഴുതി
Formless GOD

One of my reader’s comments on my last article ‘O Rama! O Krishna!’ forced me to write this article. The reader advised me to believe in a formless GOD. The debate about the form of GOD has been happening since long. Here I would like to quote the great thinker and scientist of our generation Professor Stephen Hawking. “When people ask me if a GOD created the universe, I tell them that the question itself makes no sense. Time didn’t exist before the big bang, so there is no time for God to make the universe in. It’s like asking directions to the edge of the earth; The Earth is a sphere; it doesn’t have an edge; so looking for it is a futile exercise. We are each free to believe what we want, and it’s my view that the simplest explanation is; there is no God. No one created our universe, and no one directs our fate. This leads me to a profound realization; there is probably no heaven and no afterlife either. We have this one life to appreciate the grand design of the universe, and for that I am extremely grateful.”

This was said by him just about a year back in April 2013, while delivering a lecture at Caltech, USA. One may also note that this was one of the most crowded moments in the history of this most prestigious Institution devoted to science and engineering. I do not know whether my ‘Sanskaars’ allow me to subscribe to the idea propounded by Prof. Hawking. What I definitely know is that, this new thought has augmented my mind’s capacity to think beyond what I have been thinking all these years. Since I studied engineering, management and medicine (naturopathy), I had been one of the luckier ones to get a feel of the world of science as well the world of practical aspects of everything. But! Whenever this question of GOD comes in front of me, I become like a primary school entrant. With the statement like Professor Hawking, I start asking myself whether even the primary knowledge about GOD is possible. Somehow! Whatever some people may argue, I have a faith in this concept of GOD. I feel whether He is formless or formed, this concept helps me in my day-to-day life. For me, this simply means that if I am a selfish person, I would definitely believe in GOD. Let me confront with people, who call their love for GOD as a selfless love.

ചോദ്യം:

Dear zach, 
Perhaps you already read' Formless God' from Indian thoughts. I have forwarded to u.  I'm very happy to read Prof.Stephen Hawkins words. That's my realisation also. I want to get your translation of it.  
Thanks.

സാക്കിന്‍റെ മറുപടി:
അതിൽ മനസ്സിലാക്കാനുള്ളത് ഹോക്കിങ്ങിന്‍റെ ആ ഉദ്ധരണി മാത്രമല്ലേ ഉള്ളൂ. അത് മാത്രം തര്ജ്ജമ ചെയ്‌താൽ മതിയോ? മനസ്സിലായെങ്കിൽ അതെന്തിന് ഇനി മലയാളത്തിലാക്കണം

തന്നെയല്ല, ഞാനതുമായി യോജിക്കുന്നില്ല. ദൈവമില്ലെന്നു ചാടി നിന്ന് പറയുന്നവർ ഇക്കാണുന്നതിനൊക്കെ ഒരു വിശദീകരണം തരണം. ഇതൊക്കെ എന്നുമുണ്ടായിരുന്നു എന്ന് പറയുന്നത് തന്നെയാണ് ദൈവമെന്നു പറയുന്നതും. എനിക്ക് മനസ്സിലാകാത്തത് എന്നെ അലട്ടുന്നിടത്തോളം നാൾ ദൈവമില്ലെന്നു ഞാൻ പറഞ്ഞാൽ അത് ബുദ്ധികെട്ട അഹന്ത മാത്രമാണ്. അത് യുക്തിയുമല്ല, ശാസ്ത്രവുമല്ല. ആദ്യസ്ഫോടനമെന്നത് ഒരു വിശദീകരണമല്ല. ഇപ്പോൾ അവർ പറയുന്നത് ഒരു പ്രപഞ്ചത്തിന്‍റെ അവസാനത്തിൽ മറ്റൊന്ന് തുടങ്ങുന്നതിനാണ് അങ്ങനെ പറയുന്നത് എന്നാണ്. അത് നമ്മെ ഒരിടത്തും കൊണ്ടെത്തിക്കുന്നില്ല. ഒരു പുതിയ അറിവും തരുന്നില്ല. 

സത്യത്തിൽ, നമുക്ക് മനസ്സിലാകുന്നത് എത്രമാത്രമുണ്ട്? ഒട്ടുംതന്നെ ഇല്ല. അപ്പോൾ ദൈവത്തെപ്പറ്റി മിണ്ടാൻ നാമാരാണ്. ദൈവമില്ലന്നു പറയുന്നതിന്‍റെ പിന്നിൽ, ദൈവമെന്താണെന്ന് എനിക്കറിയാം എന്ന ധാരണയുണ്ട്. ഒരു ശാസ്ത്രജ്ഞനും അങ്ങനെയൊരു ധാരണക്കുള്ള കോപ്പ് തലയിലില്ല. അപ്പോൾ ദൈവമില്ലെന്നു പറയുന്നത് സ്റ്റീവൻ ഹോക്കിംഗ് ആണെങ്കിലുമത് അര്ഥശൂന്യമാണ്.  

(Indian Thoughts is a widely read international moral education service. Subscribers get profound thoughts each day by mail, written by eminent writers in turn. Subscription is free and it can be done on line from http://indianthoughts.in/ )

3 comments:

  1. Feed back from Dr Sunil Ji Garg (Delhi)

    I am happy to note the interest of indianthoughts readers.
    The truth is that we all have multiple faces. One for this
    ritualistic society and one where we keep forming our own
    internal ideas and understandings. With a tool like Internet
    this internal person also comes out. Many time we have
    a even deeper internal person, which even the power of
    our language expression is not able to depict.
    The new scientific projects are aiming on combining
    power of thoughts of multiple people using social media
    to a create new system of Intelligence. We are probably
    very near to getting better answers to the eternal questions
    of Space, Time and GOD. But by the time we get these answers,
    new challenges will definitely emerge. So eternity will remain
    eternity.

    Regards, SUNIL

    ReplyDelete
  2. ഡോക്കിൻസ് അല്ലെങ്കിൽ ഹോക്കിംഗ് ഡെലൂഷൻ

    വിശ്വാസതീവ്രവാദംപോലെതന്നെ നിരീശ്വരതീവ്രവാദവും ഉണ്ട്. അറിയാനാകാത്തതിനെ അടിമുടി നിഷേധിക്കുക എന്നത് സത്യാന്വേഷി എപ്പോഴും സൂക്ഷിക്കേണ്ട ധൈഷണിക നിസ്സംഗതക്ക് ചേരുന്നതല്ല. ഹോക്കിങ്ങിനും ഡോക്കിൻസിനും ഇല്ലാതെ പോകുന്നത് ഇതാണ്. ദൈവാവബോധം ഒരു മനോരോഗമാണെന്ന് (delusion - അബദ്ധ ധാരണ) ഇവരെക്കൊണ്ട് പറയിക്കാൻ പോരുന്ന അതികാല്പനികത്വം ദൈവികകാര്യങ്ങളിൽ പൌരസ്ത്യ മതങ്ങളിൽ നിലനില്ക്കുന്നുണ്ടെന്നതും അംഗീകരിക്കാതെ വയ്യ. ഒരു പോപ്പ് പോലും 'കത്തോലിക്കാ ദൈവം' എന്നുദ്ദേശിച്ചത് പ്രതികാരബുദ്ധിയുള്ള, ക്രൂരനും രക്തദാഹിയും യുദ്ധക്കൊതിയനും സ്ത്രീവിദ്വേവേഷിയും വർണവെറിയനുമായ യഹൂദ, ക്രൈസ്തവ, ഇസ്ളാമിക, വിശുദ്ധ ഗ്രന്ഥങ്ങളിലെ ദൈവത്തെയാണ്. അതേ സമയം, ഏഷ്യയിലെ പുരാതന മതങ്ങളുടെ അതിസമ്പന്നമായ ആദ്ധ്യാത്മിക പൈതൃകത്തെപ്പറ്റി അല്പമെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഡോക്കിൻസ് മതത്തെ കണ്ണടച്ച് ആക്രമിക്കുകയില്ലായിരുന്നു എന്ന് ഫാ. Dr. കെ. എം. ജോർജ് ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ചത് വളരെ പ്രസതമാണ്. തന്നെയല്ല, ഡോക്കിന്സും ഹോക്കിങ്ങും ചിന്തിക്കുന്നത് പാശ്ചാത്യമായ ദ്വന്ദ്വങ്ങളിലൂടെയാണ്: യുക്തി - വിശ്വാസം, പ്രകൃതി - കൃപ, മനസ്സ് - ദ്രവ്യം, സൃഷ്ടി - പരിണാമം എന്നിവയെ സമന്വയിപ്പിക്കാനാവാത്ത ഒരു ശൈലിയാണത്. അതുകൊണ്ടാണ് പ്രത്യക്ഷമായ വൈരുദ്ധ്യങ്ങളെ അവർക്ക് മയപ്പെടുത്താനാവാതെ വരുന്നത്. ശാസ്ത്രീയ യുക്തി അനേകം അന്വേഷണോപാധികളിൽ ഒന്നുമാത്രമാണെന്നും എല്ലാ മാനുഷിക വ്യാപാരങ്ങളെയും വിശദീകരിക്കാൻ അതിനാവില്ല എന്നുമംഗീകരിക്കാത്തതാണ് ഡോക്കിന്സിനും ഹോക്കിങ്ങിനും വന്നുപിണഞ്ഞ അബദ്ധം. മറുവശവും നാം മറക്കരുത്. അതായത്, മതവിശ്വാസങ്ങൾ സ്ഥാപനവത്ക്കരിക്കപ്പെടുകയും പുരോഹിതരും സന്യസ്തരും പൂജാരികളും അധർമത്തിന്റെ പരിസേവകരായി മനുഷ്യരെ വഞ്ചിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായി നിരീശ്വരവാദികളുടെ സ്വരത്തിന് അർഹിക്കുന്നതിലേറെ കൈയടി കൊടുത്തുകൊണ്ട് അവസരവാദികൾ ഡോക്കിൻസ്/ഹോക്കിംഗ് ഡെലൂഷന് അടിപ്പെട്ടുപോകുന്നു.

    ReplyDelete
  3. വിശ്വസിച്ചാലും ഇല്ലെങ്കിലും!

    ആസ്തിക്യവാദവും നാസ്തികതയും തമ്മിൽ കൊമ്പു കോർക്കുന്നത്, "ബോധമാണോ ദ്രവ്യത്തിനാധാരം അതോ ദ്രവ്യത്തിന്റെ കേവലമായ ഒരു ഗുണം മാത്രമാണോ ബോധം" എന്ന് ഇരുകൂട്ടർക്കും വല്യ ധാരണയൊന്നുമില്ലാത്ത ആശയപരമായ ഒരു സംഗതിയിൽ ആണല്ലോ? ഇവിടെ, കുപ്പിയിലുള്ള പാൽ 'കുപ്പിപ്പാൽ' എന്നു പറഞ്ഞാലും പാൽ നിറച്ച കുപ്പി 'പാൽകുപ്പി' എന്നു പറഞ്ഞാലും, രണ്ടിന്റെയും ധനാത്മകമായ ഉള്ളടക്കത്തിൽ, പാലിനും കുപ്പിക്കും പരസ്പര പൂരകം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പങ്കുണ്ടെന്നു വ്യക്തമാണ്‌. പാലുള്ള കുപ്പിക്കാണോ അതോ കുപ്പിയിലുള്ള പാലിനാണോ പ്രാധാന്യം എന്നത് വിഷയപരം മാത്രമാണ്, അതൊരിക്കലും അസ്ഥിത്വപരമെന്നു കരുതാനാവില്ല. 'ബോധമുള്ള വസ്തു' എന്നോ 'വസ്തുവിലുള്ള ബോധം' എന്നോ പറഞ്ഞുകൊള്ളട്ടെ. വസ്തുവിലുള്ള യുക്തി പ്രവർത്തിച്ചാലും യുക്തി വസ്തുവിൽ പ്രവർത്തിച്ചാലും ഫലം അസ്ഥിത്വം എന്ന അനുഭവമാണ്‌. അത്രയും അറിഞ്ഞാൽ പിന്നെ തർക്കങ്ങൾ ഇല്ല. പക്ഷേ, "വസ്തുവില്ലാതെ ബോധം നിലനിൽക്കുന്നുണ്ടോ എന്നാരെങ്കിലും തെളിയിച്ചു തരട്ടെ" എന്ന് പ്രൊ. രവിചന്ദ്രനെ പോലുള്ള ആധുനിക നാസ്തികചിന്തകരിലൂടെ ഇപ്പോഴും ആ അതിപുരാതന ചോദ്യം തുടർന്നുകൊണ്ടിരിക്കുന്നു. ഈ ചോദ്യം വരെ ആർക്കും എത്താനായേക്കും. പിന്നീടുള്ളത്, കാര്യ-കാരണ ബന്ധത്തെപ്പോലും നിഷേധിക്കുന്ന സമ്പൂർണ്ണ നിരാസവും അഥവാ 'നാസ്തികതയും', രാസയുക്തിക്ക് പ്രവേശനമില്ലാത്ത അസ്ഥിത്വം എന്ന 'അനന്തതയുടെ അനുഭവവും' മാത്രം. ബോധമില്ലാതെ ദ്രവ്യമോ ദ്രവ്യമില്ലാതെ ബോധമോ നിലനിൽക്കുന്നില്ല എന്നു പറഞ്ഞാൽ അതുമൊരു 'വിഷയം' എന്നതിലപ്പുറം അസ്തിത്വപരമല്ല തന്നെ. ദ്രവ്യവും ബോധവുമെന്ന് - രണ്ടെന്ന് - പ്രഥമദൃഷ്ട്യാ തോന്നുന്നതും അവയിൽത്തന്നെ പൂരകമായ വ്യവസ്ഥകളുടെ ലയവുമാണ് അസ്ഥിത്വം. ഞാനിപ്പോൾ നിൽക്കുന്നയിടം കാണണമെങ്കിൽ അവിടെ നിന്ന് മാറേണ്ടതുണ്ട്. മാറിയാൽ ഇപ്പോൾ നിൽക്കുന്നയിടവും മാറി. 'കാണണം' എന്ന് യുക്തിപൂർവം സ്വയം ഒരു അസ്വസ്തതയിലേക്ക് വലിച്ചെറിയാം തർക്കിക്കാം അല്ലെങ്കിൽ സ്വസ്ഥമായി ഇരിക്കുന്ന അനുഭവത്തിൽ തുടരാം.

    ഒരു ദർശനം എന്ന നിലയിൽ അർത്ഥപൂർണ്ണമായവയെ തേടുമ്പോൾ അതിൽ നിരാസമില്ല, ഒന്നിനോടും പ്രതിപത്തിയുമില്ല. ഇവിടെയാണ് നാസ്തികത മൂല്യവത്താണെന്ന് കരുതുന്നതിലുള്ള അപകടം ഒളിഞ്ഞിരിക്കുന്നത്. അറിയപ്പെടുന്ന ന്യൂറോസയന്റിസ്റ്റ് ആയ ഡോ. വിളയന്നൂർ രാമചന്ദ്രൻ അഭിപ്രായപ്പെടുന്നതുപോലെ, നമ്മെ സ്വയം താഴ്‌ത്തിക്കാണിക്കുന്നതിൽ നിന്ന് ഒരു 'ത്രിൽ' ഒരുകൂട്ടർ അനുഭവിക്കുന്നു. അതായത്, വെറുമൊരു ജന്തുവെന്ന പരിമിതിയെ സ്വയം അംഗീകരിച്ചു കൊണ്ട് വസ്തുവിന്റെ താണ തലങ്ങളുമായി താതാത്മ്യം പ്രാപിക്കാനൊരു പ്രവണത നാസ്തികരിൽ ശക്തമാണ്. സ്വയം ഒരു സാദ്ധ്യതയാണെന്നും ആ വെല്ലുവിളി സ്വീകരിച്ച് അത് സർഗ്ഗാത്മകമായി ആവിഷ്കരിക്കുന്നതിനും എതിരെയുള്ള ഒരു പിന്തിരിപ്പൻ മനോഭാവമായിരിക്കാം ഈ അപകർഷതയിലേക്കുള്ള നീക്കത്തിനു പിന്നിൽ. നിഷേധപരമായ അസ്ഥിത്വം പേറുന്ന മനുഷ്യനിൽ ഈ 'ത്രിൽ' എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

    ReplyDelete