മഴ മഴ പെരുമഴ, എന്നത്തേക്കാളും
ആസ്വാദ്യകരമായിരുന്നു പശ്ചിമ ഘട്ടത്തിന്‍റെ നെഞ്ചിലൂടെയുള്ള ഈ പെരുമഴക്കാലത്തെ എന്‍റെ
യാത്ര. പച്ചപ്പില്ലാതെ ഒരു തരി മണ്ണുപോലും ഒരിടത്തുമില്ല. വേനലിന്‍റെ ക്രൂരതയില്‍
നിന്നും നിതാന്തമായ സ്വാതന്ത്ര്യത്തിലേക്ക് അപ്രതീക്ഷിതമായി
എത്തിപ്പെട്ടാലെന്നപോലെ വന്യമായ ഒരാവേശം ഓരോ ചെടിയിലും മരത്തിലും പ്രകടമായിരുന്നു.
പ്രകൃതി അനുവദിച്ചിട്ടുള്ളതിന്‍റെ പരമാവധി ഒരൊറ്റ നിമിഷം കൊണ്ട് വളരാനുള്ള വ്യഗ്രത
ഓരോ തളിര്പ്പിലും ഞാന്‍ കണ്ടു. ഒരു സമൂഹബോധമായി അത് വളര്‍ന്നിരിക്കണം; അത്ര
മനോഹരമായിരുന്നു, കണ്ണെത്താദൂരം വരെ
കൊങ്കണ്‍ റെയില്‍വേ തീരങ്ങള്‍. ഇടയില്‍ തളര്‍ന്നു പോയ രാജധാനി എക്സ്പ്രസ്സ്
ഞങ്ങളുടെ എന്‍ജിനുമായി കുതിച്ചുപാഞ്ഞപ്പോള്‍ എനിക്ക് ഒരു പരാതിയും തോന്നിയില്ല;
മറ്റൊരു നിറത്തില്‍ ചിന്തിക്കാനുള്ള ശേഷി ഈ മലനിരകള്‍ എന്നില്‍ നിന്നും ചോര്‍ത്തിക്കളഞ്ഞിരുന്നു.
ഏതു നിമിഷവും ഇടിഞ്ഞു വീഴാന്‍ ഇടയുള്ള ഇടഭിത്തികള്‍ എന്നെ ആശങ്കപ്പെടുത്തിയില്ല;
നഗരത്തില്‍ ഒരു നിമിഷം വൈകി ചെന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഞാന്‍
ചിന്തിച്ചില്ല. ചിലപ്പോഴൊക്കെ പാളങ്ങളില്‍ നിന്നുയരുന്ന ഘട ഘട ശബ്ദവും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
അവനെ തിരുത്താന്‍ പ്രവാചകരെ വിട്ടു, നീതിമാന്മാരെ
വിട്ടു, നിയമങ്ങളെയും മര്യാദകളെയും സ്ഥാപിച്ചു, അവസാനം മതങ്ങളെയും
സൃഷ്ടിച്ചു. അവിടെയും ദൈവത്തിനു അബദ്ധങ്ങളായിരുന്നല്ലോ
പിണഞ്ഞത്. എല്ലാം കീഴ്മേല്‍ മറിയും എന്ന് മുന്നേ തിരിച്ചറിഞ്ഞത് കൊണ്ടാവണം
പറുദീസായില്‍ നിന്നവനെ പുറത്താക്കിയത്. അവിടെയും ദൈവം തോറ്റുവെന്ന് എനിക്ക്
തോന്നുന്നു. അവന്‍ പോയി പാലങ്ങള്‍ പണിതു, നഗരങ്ങള്‍ സൃഷ്ടിച്ചു, ഭാഷകള്‍
ഉണ്ടാക്കി, ആഭരണങ്ങള്‍ കൊരുത്തു, അധികാരം
സ്ഥാപിച്ചു. അവന്‍ കിഴക്കും പടിഞ്ഞാറും അളന്നു തിരിച്ചു, കാലവും സമയവും
നിശ്ചയിച്ചു. അവന്‍ സൌരയൂഥം തുരന്നു മാളങ്ങള്‍ ഉണ്ടാക്കി അതില്‍ താമസമാക്കി. അവന്‍
ചെറുതായി ചെറുതായി ദൈവത്തോളം വലിപ്പവും വെച്ചു, വലുതായി വലുതായി ദൈവത്തോളം
ശൂന്യവുമായി.
സത്യം തേടി അലഞ്ഞവരെ ദൈവം പറ്റിച്ചു, ഞാനാണ്
സത്യം എന്ന് പറഞ്ഞവര്‍ക്കാകട്ടെ കാണിക്കാന്‍ തെളിവുകളുമില്ലായിരുന്നു പലരും പറഞ്ഞു,
ദൈവം മനുഷ്യനെ പറ്റിക്കുമെന്ന്. ഒന്നും തേടാതെ പുറം മോടികള്‍ ഒന്നൊന്നായി
ഉരിഞ്ഞെറിഞ്ഞവര്‍ പറഞ്ഞു, നീ തന്നെയാണ് നിന്നെ പറ്റിക്കുന്നതെന്ന്. നിനക്ക് വേണ്ടി
ചിന്തിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് എന്‍റെ ഉള്ളം എന്നോട് മന്ത്രിച്ചു. കൊങ്കണ്‍
കാടുകള്‍ എന്നോട് പറഞ്ഞു, എന്നെപ്പോലെ കാറ്റിലും മഴയിലും, വേനലിലും പിറുപിറുക്കാതെ
വളരാന്‍ നോക്കാന്‍. മരവിപ്പില്‍ മനസ്സ് മടുക്കാതെ കാത്തിരിക്കുന്നു ഞാന്‍.
എങ്കിലും, ഭ്രാന്ത് മനുഷ്യകുലത്തെ വരിഞ്ഞു
മുറുക്കുന്നത് കണ്ടപ്പോള്‍ എന്‍റെ മനസ്സ് മന്ത്രിച്ചു, ദൈവത്തിന് വീണ്ടും വഴി
തെറ്റിയിരിക്കുന്നു.
അവസാന ഭാഗം വായിച്ചപ്പോൾ, എന്റെയൊരു സുഹൃത്ത് 2011ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ച "Der indische Koffer" (The Indian suitcase) എന്ന പുസ്തകത്തിലെ അവസാനത്തെ ഖണ്ഡിക ഓർമയിൽ വന്നു. അദ്ദേഹത്തിൻറെ, 2009ൽ ഇറക്കിയ Der Wildhonigsammler (കാട്ടുതേൻ ശേഖരിക്കുന്നവൻ) എന്നതിൽനിന്നുള്ള ഒരു കഥയുടെ സംഗ്രഹമായിരുന്നു അത്.
ReplyDeleteആരിവേപ്പിന്റെ കഥയിൽ നിന്ന്:
"ഇതെനിക്കൊട്ടും മനസ്സിലാകുന്നില്ല", തഴച്ചു വളർന്നുനിന്ന വാഴത്തൈ വിചാരിച്ചു. "യുവത്വമാർന്ന് സന്ദരിയായി നില്ക്കുന്ന എന്നെ ഏവരും ഒന്ന് നോക്കാൻവേണ്ടി ഞാനെന്തുമാത്രം ആഗ്രഹിക്കുന്നു. എന്നാൽ തൊട്ടടുത്തു നില്ക്കുന്ന ആരിവേപ്പാകട്ടെ ഒരു കൂസലുമില്ലാതെ തലയുയർത്തിനിന്ന്, വെയിലും കൊണ്ട് ചിരിക്കുന്നു!" വാഴ ആരിവേപ്പിനോട് പറഞ്ഞു: "എന്നെയൊന്ന് നോക്കടേ, എന്റെ മാദകത്വമൊന്നു കണ്ടേ! എല്ലൻകോന്തിയായ നിനക്കെന്താണുള്ളത് ഇത്ര സന്തോഷിക്കാൻ?" ആരിവേപ്പ് ഒട്ടും കൂട്ടാക്കാതെ പറഞ്ഞു: "അന്യരെ കാണിക്കാനായി എനിക്ക് തടിവയ്ക്കാൻ ആഗ്രഹമൊന്നുമില്ല. ഞാനെങ്ങനെയിരിക്കുന്നോ അതെനിക്കിഷ്ടമാണ്. നിന്റെയൊക്കെ മുകളിൽ തലയുയർത്തി സൂര്യനെക്കാണാൻ എനിക്കാകുന്നുണ്ട്, അതുമതി."
ഏതാനും നാളുകൾക്കുശേഷം കാലവർഷം വന്നുചേർന്നു. ഒപ്പം ശക്തമായ കാറ്റും. വിസ്തരിച്ച് വീതിയിൽ വളര്ന്നുനിന്ന വാഴയിലകളെല്ലാം കാറ്റത്ത് ഉലഞ്ഞൊടിഞ്ഞു. തടിച്ച തണ്ട് ചതഞ്ഞു കീറിപ്പോയി. ആരിവേപ്പിനാകട്ടെ കാര്യമായിട്ടൊന്നുംസംഭവിച്ചില്ല. ചെറുതും കനമില്ലാത്തവയുമായിരുന്ന അതിന്റെ ഇലകളിൽ കൂടെ കാറ്റ് അരിച്ചുപോയി, നാശം വിതക്കാതെ.
ഞാനെന്തായിരിക്കുന്നുവോ, അതാണ് ജീവിതത്തിൽ പ്രധാനം, അല്ലാതെ, എനിക്കെന്തുണ്ട് എന്നതല്ല."
Tel. 9961544169 / 04822271922