"അവരു വന്നോ?" ചാനലിന്റെ പ്രതിനിധി പാർവതി റ്റീച്ചറിന്റെ അരുകിൽ വന്നു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ചാനലുകാർക്കറിയേണ്ടിയിരുന്നത് ശിവായുടെ മാതാപിതാക്കന്മാർ വന്നെത്തിയോയെന്നായിരുന്നു. ആദ്യം അവരുമായി ഒരിന്റർവ്യു ഒപ്പിക്കുന്നത് തങ്ങളായിരിക്കണമെന്ന് ഓരോ ചാനലുകാരനും ആഗ്രഹിച്ചെങ്കിൽ തെറ്റു പറയാനാവില്ല. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങളിലും എ ഗ്രേഡും ഒന്നാം സ്ഥാനവും അടിച്ചു മാറ്റിയ ശിവായെപ്പറ്റി ആരും ഇതിനുമുമ്പ് കേട്ടിട്ടേയില്ലായിരുന്നു. 'ഹരിപാർവതി' ഡാൻസ് സ്കൂളിൽ പഠിച്ച മറ്റു കുട്ടികളേയും ശിവാ ഏറെ പിന്നിലാക്കിയിരുന്നു. ശിവായുടെ ഇന്റർവ്യു മാതാപിതാക്കന്മാരും കൂടി വന്നിട്ടേ ആകാവൂയെന്ന് ഹരി മാസ്റർ നിഷ്ക്കർഷിച്ചതുകൊണ്ടാണ് ചാനലുകാർ അവിടെ തന്നെ ചുറ്റി പറ്റി നിന്നത്. ഒരിന്റർവ്യു ഒഴിവാക്കുകയായിരുന്നു ഹരിയുടെ ലക്ഷ്യം. ശിവായുടെ മാതാപിതാക്കന്മാരെപ്പറ്റി വേറൊരാൾ ചോദിച്ചാൽ പറയേണ്ടുന്ന മറുപടി ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. പാർവതി റ്റീച്ചർ ചാനലുകാരന്റെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. അൽപ്പനേരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴും ചാനലുകാരൻ പോയിട്ടുണ്ടായിരുന്നില്ല. പാർവതി റ്റീച്ചർ അയാളോടു പറഞ്ഞു,
"അല്പ്പം മുമ്പും വിളിച്ചിരുന്നു, ഫ്ലൈറ്റ് ഡിലേയാണെന്നാ പറഞ്ഞത്. വൈകുന്നതിനു മുമ്പ് വന്നേക്കും."
ശിവാ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയെന്നു തന്നെ പറയാം. ഹരിപാർവതി ഡാൻസ് സ്കൂളിന്റെ ചരിത്രത്തിലും ഇങ്ങിനെയൊര മുന്നേറ്റം, ആദ്യം.
നഗരത്തിലെ പ്രശസ്തമായ ഡാൻസ് സ്കൂളാണ് 'ഹരിപാർവതി'. ഹരി മാസ്റ്ററും പാർവതി റ്റീച്ചറും ഡാൻസിൽ അതുല്യ പ്രതിഭകൾ. ഈ ദമ്പതികൾ നടത്തുന്ന സ്കൂളിൽ നിന്നൊരു കുട്ടിയെങ്കിലും ഒന്നാം സ്ഥാനത്തെത്താതെ കേരളത്തിൽ ഒരു സ്കൂൾ കലോത്സവവും നടന്നിട്ടില്ല. ഡാൻസ് ഒരു കലയായി കാണാനാഗ്രഹിച്ചവരെ മാത്രമേ ആ സ്കൂളിൽ പഠിപ്പിച്ചിരുന്നുമുള്ളൂ. മൽസരവേദികളിൽ 'ഹരിപാർവതി' കുട്ടികളുടെ വൈഭവം കാണുന്നവരാരും പക്ഷെ, ഒന്നാം സമ്മാനങ്ങൾ അവർക്കു കൽപ്പിക്കാറില്ലായിരുന്നു; കാരണവും വ്യക്തം - സമ്മാനങ്ങൾക്കു പിന്നാലെ പോകുന്ന ഏർപ്പാട് 'ഹരിപാർവതി'ക്കില്ലായിരുന്നു.
സമ്മാനം കിട്ടാതിരിക്കുമ്പോഴും ചിരിക്കാനായിരുന്നു ഹരി മാസ്റർ പഠിപ്പിച്ചിരുന്നത്. സമ്മാനം കിട്ടുമ്പോളാകട്ടെ സംയമനത്തോടെ പ്രതികരിക്കാനും അവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിരുന്നു.
ശിവായുടെ പെർഫോമൻസ് അനിതരസാധാരണമെന്നു തന്നെയാണ് എല്ലാവരും പറഞ്ഞത്. പക്ഷേ ശിവായുമായൊരു ഇന്റർവ്യു നടത്താൻ ആർക്കും കഴിഞ്ഞില്ല. മാതാപിതാക്കന്മാരെ കൂട്ടി വരാൻ ശിവാ പോയെന്നു മാത്രമേ ചാനലുകാർക്കും അറിവുണ്ടായിരുന്നുള്ളൂ. അതവർ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഒരു രഹസ്യം ശിവായെ ചുറ്റിപറ്റിയുണ്ടെന്നത് ഹരി മാസ്റ്റർക്കും പാർവതി റ്റീച്ചറിനുമല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. ആ കഥ തുടങ്ങിയത് ഒൻപത് വർഷങ്ങൾക്കു പിന്നിൽ നിന്നും.
ഹരി പാർവതി ദമ്പതികൾക്കു കുട്ടികളില്ലായിരുന്നു. ഡാൻസിന്റെ മുദ്രകളും അടവുകളുമൊക്കെ ഓരോ ജീവശ്വാസത്തിലും നിറച്ചു ജീവിച്ച അവർക്ക് അങ്ങിനെയൊരു കുറവ് അനുഭവപ്പെട്ടതേയില്ല. അവരുടെ സാമ്പാദ്യം മുഴുവൻ അവർ ചിലവിട്ടുകൊണ്ടിരുന്നത് കലയുടെ വളർച്ചക്ക് വേണ്ടി മാത്രമായിരുന്നു താനും.
അങ്ങിനെയിരിക്കെയാണ് നഗരത്തിൽ പുതുതായി രൂപകല്പ്പന ചെയ്ത പാർക്കിന്റെ മുമ്പിൽ ആഗതർക്കു സ്വാഗതം പറയുന്ന ഒരു നൃത്തരൂപം ശില്പമായി സ്ഥാപിക്കുന്നതിനേപ്പറ്റി നഗരസഭയിൽ ആലോചന വന്നത്. ഹരി മാസ്റ്ററുടെ അഭിപ്രായം അറിയാനാണ് നഗരസഭാ പിതാവ് 'ഹരിപാർവതി'യിൽ വന്നത്. അനുവാദം തന്നാൽ ആറു സംയുക്ത ഹസ്ത ചിഹ്നങ്ങളുടെ നൃത്തരൂപങ്ങൾ കൂടി പാർക്കിനുള്ളിൽ സൗജന്യമായി സ്ഥാപിക്കാമെന്നു ഹരി മാസ്റർ പറഞ്ഞത് നഗരസഭാപിതാവിനെ ഞെട്ടിച്ചുവെന്നു പറയാം.
നഗരത്തിലെ ഗാന്ധി സ്ക്വയറിനടുത്തുള്ള കടലിനോടു ചേർന്നുകിടന്ന കാടുപിടിച്ചു കിടന്ന മൂന്നേക്കർ സ്ഥലം മനോഹരമായ ഒരു പാർക്കായി മാറിയപ്പോൾ, ഉള്ളിൽ ഹരിമാസ്റ്റർ വാഗ്ദാനം ചെയ്ത ആറു പ്രതിമകളും ഉണ്ടായിരുന്നു.
ഒഴിവു കിട്ടുന്ന ദിവസങ്ങളിലെ സന്ധ്യകളിൽ ഹരി മാസ്റർ അവിടെ വരുമായിരുന്നു, കുറേ സമയം അവിടെ ചിലവഴിക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കൽ ഹരി മാസ്റർ ഒരു വിശേഷ കാഴ്ച്ച കണ്ടു. ശിവലിംഗ ഹസ്തവുമായി ഒരു കൊച്ചു കുട്ടി നില്കുന്നു - ശിൽപ്പം പോലെ തന്നെ. ശിവായെന്നായിരുന്നവന്റെ പേര്. പത്തു രൂപായായിരുന്നവന്റെ ഒരു പോസിങ്ങിനുള്ള റേറ്റ്. അവന്റെ പോസും ഭാവവും ആ ശിൽപ്പത്തിന്റേതിൽ നിന്നും അണുവിടക്കു വ്യത്യാസമുണ്ടായിരുന്നില്ലായെന്നത് ഹരിയെ ആശ്ചര്യപ്പെടുത്തിയെന്നു തന്നെ പറയാം.
ഹരി അവനേപ്പറ്റി അന്വേഷിച്ചു; ഒരനാഥ ബാലനായിരുന്നവൻ. നാടോടികളുടെ കൂടെ കറങ്ങി നടന്ന ശിവായെ ഹരി ആയിരം രൂപക്ക് വിലക്ക് വാങ്ങി; അവൻ 'ഹരിപാർവതി'യിൽ വളർന്നു, സ്കൂളിലും പോയിത്തുടങ്ങി. അവന്റെ മാതാപിതാക്കൾ അകലെയാണെന്നും ഇടക്കിടെ അവർ അവനെക്കാണാൻ വരുന്നുണ്ടെന്നും ഇരുവരും പറയുന്നത് എല്ലാവർക്കും വിശ്വാസവുമായിരുന്നു.
ശിവ വളർന്നത് അവരുടെ മകനായിത്തന്നെയായിരുന്നു. എങ്കിലും, ശിവാ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പാർവതി അവനാദ്യത്തെ സ്റ്റെപ്പ് പറഞ്ഞു കൊടുത്തത്. അവൻ മിടുക്കനായി പഠിച്ചു - സ്കൂളിലും 'ഹരിപാർവതി'യിലും.
അവനെ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നതിനും ഒരു കാരണമുണ്ടായിരുന്നു. പണം കൊടുത്താ സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടേയും അവസരം നഷ്ടപ്പെടുത്തേണ്ടായെന്നു ഹരിയും പാർവതിയും നിശ്ചയിച്ചിരുന്നു. ഇന്നിപ്പോൾ ശിവാ എസ് എസ് എൽ സിക്കാണു പഠിക്കുന്നത്. അവന്റെ അവസാന അവസരമായിരുന്നത്.
സന്ധ്യയായിട്ടും ശിവായുടെ മാതാപിതാക്കന്മാർ എത്തിയില്ലെന്നറിഞ്ഞപ്പോൾ ചാനലുകാർ അക്ഷമരായി. ഒടുവിൽ അവനുമായി ഇന്റർവ്യു നടത്താൻ ചാനലുകാർക്ക് ഹരി മാസ്റർ അനുവാദം കൊടുത്തു, ശിവാ അവിടെത്തുകയും ചെയ്തു.
മാതാപിതാക്കന്മാർ ശിവായുടെ പെർഫോമൻസ് കാണാൻ വരാഞ്ഞതിൽ സങ്കടമുണ്ടോയെന്നായിരുന്നു ശിവാ കേട്ട ആദ്യത്തെ ചോദ്യം. ഇല്ല്ലായെന്നും, കഴിഞ്ഞ ആഴ്ച്ച അവർ വന്നപ്പോൾ ഇതിന്റെ റിഹേഴ്സൽ മുഴുവൻ അവർ കണ്ടിരുന്നെന്നും, ഇതിന്റെ സി ഡി അവർക്കയക്കുന്നുണ്ടെന്നും അവൻ മറുപടി പറഞ്ഞു. ഇനിയെന്താണ് ഭാവി പരിപാടിയെന്നായിരുന്നു അടുത്ത ചോദ്യം. അച്ഛനുമമ്മയും പറയുന്നത് പോലെ ചെയ്യാനാണാഗ്രഹം എന്നവൻ മറുപടി പറഞ്ഞു. ഹരിയും പാർവ്വതിയും എല്ലാം സശ്രദ്ധം കേട്ട് അടുത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ശിവായുടെ അച്ഛനുമമ്മയും എന്തു ചെയ്യുന്നുവെന്നായിരുന്നു അടുത്ത ചോദ്യം. ശിവാ ഹരിയുടെയും പാർവതിയുടേയും മുഖത്തേക്കൊന്നു നോക്കിയിട്ടു പറഞ്ഞു.
"അവർ അധ്യാപകരാണ്, എനിക്കവർ ദൈവങ്ങളെപ്പോലെയാണ് !"
"ഈ സന്തോഷ വാർത്തയറിഞ്ഞപ്പോൾ അവർക്കു സന്തോഷമായോ? അവരെന്താണു പറഞ്ഞത് ?" അടുത്ത ചോദ്യം
"അതോ, പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. അഭിനന്ദനങ്ങൾ പറഞ്ഞു." ശിവാ പറഞ്ഞു.
ശിവായുടെ മാതാപിതാക്കന്മാരെപ്പറ്റി അവർ കൂടുതലൊന്നും ചോദിച്ചില്ല. അവർക്കാവക കാര്യങ്ങളൊക്കെ അപ്രസക്തമായിരുന്നു. ഇന്റർവ്യു മറ്റു നിരവധി ചോദ്യങ്ങളുമായി മുന്നോട്ടു പോയി.
അവന്റെ ബാല്യകാല ചിന്തകൾ മങ്ങാതെ അവനിലുണ്ടെന്നു ഹരിക്കും പാർവതിക്കും അറിയില്ലായിരുന്നു.
പരിപാടികളെല്ലാം കഴിഞ്ഞു കാറിൽ മടങ്ങുമ്പോൾ പാർവതി ചോദിച്ചു.
"ദൈവത്തിന്റെ മകനാണല്ലേ?" ചോദ്യം കേട്ട് ശിവായൊന്നു ചിരിച്ചു. കാറോടിച്ചു കൊണ്ടിരുന്ന ഹരിയും ചിരിച്ചു.
"ആയിരം രൂപക്കു ദൈവത്തിന്റെ മക്കളെയല്ലാതെ ആരെയെങ്കിലും വാങ്ങിക്കാൻ പറ്റുമോ?" ശിവാ ചോദിച്ചു.
ആ കാറിന്റെ ഗ്ലാസ്സ് ജനാലകൾ തുറന്നായിരുന്നു കിടന്നിരുന്നതെങ്കിൽ അതിനുള്ളിൽ മുഴങ്ങിയ ചിരിയുടെ ശബ്ദം ആ നഗരം മുഴുവൻ കേട്ടേനെ.

No comments:
Post a Comment