ഭൌതികതയുടെ
പ്രതിഭാസങ്ങളെ മദ്ധ്യത്തില്‍ നിര്‍ത്തി നിര്‍വൃതി കൊള്ളുന്ന ഒരു ദൈവികമായ
ഇടപെടലില്‍ ആരംഭിച്ച് ഭൌതിക ജീവിതം നടുവിലും രക്ഷയുടെയും നാശത്തിന്‍റെയും
സാദ്ധ്യതകള്‍ ഒടുവിലും കല്‍പ്പിച്ച് മുന്നേറുന്ന ഒന്നാണ് ഒരു കത്തോലിക്കന്‍റെ
ജീവിതം. അവന്‍റെ കേന്ദ്രം ചലിക്കുന്ന ഇന്നിലാണ്. ചലിക്കാത്ത നിത്യതയുടെ
മായാരൂപമാണ് പഞ്ചേന്ദ്രിയങ്ങള്‍ വേര്‍തിരിക്കുന്നതെന്ന് അറിയുന്നവര്‍ ചുരുക്കം,
അറിയുന്നവര്‍ ബുദ്ധിക്കു പോലും ഇണങ്ങാത്ത സഭയുടെ സിദ്ധാന്തങ്ങളെ ഒട്ടും മാനിക്കുന്നില്ല.
ക്രൈസ്തവ സഭകളുടെ ഇന്നത്തെ അവസ്ഥ ഇതാണ്. എന്തുകൊണ്ട്
സത്യം എല്ലാവരും അറിയുന്നില്ലായെന്ന ചോദ്യത്തിന് ഒരു മറുപടിയേയുള്ളൂ, അധികമാരും അതിനു
ശ്രമിക്കാറില്ലായെന്നത് മാത്രം. സത്യം അറിഞ്ഞവര്‍ എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത്
ഇക്കാണുന്നതല്ല യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിഞ്ഞവരെയാണ്, അല്ലാതെ സത്യത്തെ
മുഴുവന്‍ കണ്ടവരെയല്ല. സത്യം അറിഞ്ഞവര്‍ മടങ്ങി വരാറില്ല, അവരതായിത്തിരുകയാണ്
സംഭവിക്കുക.യേശു
സത്യത്തിലേക്ക് മനുഷ്യരെ നയിക്കാന്‍ ശ്രമിച്ചു, സഭ വിശ്വാസികളെ യാഥാര്‍ത്ഥ്യത്തില്‍
പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു; ഇത് രണ്ടും ഒന്നല്ലേയെന്നു ചോദിക്കരുത്,
അല്ല. ക്രൈസ്തവ കൂട്ടായ്മകള്‍ വിശുദ്ധ നഗരം വിട്ട് വ്യാപിച്ചപ്പോള്‍ യേശുവിന്‍റെ
വചനങ്ങളെ സംബന്ധിച്ച് അനേകം തര്‍ക്കങ്ങളും വ്യാപകമായിരുന്നു. യേശുവിന്‍റെ വചനങ്ങളെ
ദര്‍ശനങ്ങളായി കണ്ട് ബഹുമാനിച്ചിരുന്ന ജ്ഞാനവാദികള്‍ ഒരു വശത്തും, അവയെ, സഭയെയും
വിശ്വാസികളെയും ഒരുപോലെ നിലനിര്‍ത്താന്‍ പോന്ന മാര്‍ഗ്ഗരേഖകളായി വ്യാഖ്യാനിച്ച
സംഘടിത സമൂഹം മറുവശത്തുമായി നിലയുറപ്പിച്ചു. ജ്ഞാനവാദികളും അവരുടെ സിദ്ധാന്തങ്ങളും വിസ്മൃതിയിലേക്കും സ്ഥാപനവത്കരണ വാദികളും
അവരുടെ നിയമാവലികളും പ്രാബല്യത്തിലെക്കും വന്നു. തിരിച്ചറിവിന്‍റെ ഉള്‍ക്കരുത്തില്‍
ജ്ഞാനവാദം ഇന്ന് പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്നു. ജ്ഞാനവാദം ഉള്‍ക്കാഴ്ച്ചയില്‍നിന്നുരുത്തിരിയുന്നു,
യാഥാര്‍ത്യവാദം ബുദ്ധിയില്‍ നിന്നും ഉരുത്തിരിയുന്നു. ഒന്നൊന്നിനു
കീഴടങ്ങുകയല്ലാതെ ഈ സംഘര്‍ഷത്തിന് പരിഹാരമില്ല; സത്യം ജ്ഞാനവാദത്തിലായതുകൊണ്ട്
രമ്യമായ ഒരു പരിഹാരവും അപ്രാപ്യം. അതാണ് കത്തോലിക്കാ സഭ ഇന്നനുഭവിക്കുന്ന ഏറ്റവും
വലിയ പ്രതിസന്ധിയെന്നും എനിക്ക് തോന്നുന്നു.യേശു
സത്യത്തിന്‍റെ ശാസ്ത്രത്തിലേക്ക് കടന്നില്ല, പക്ഷെ, വേദങ്ങളും ഉപനിഷത്തുകളും
ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളും സത്യം എന്നൊന്നുണ്ടെന്ന് യുക്തിസഹമായും അസന്നിഗ്ദമായും
ബോദ്ധ്യപ്പെടുത്തുന്നു.
ഇവയൊക്കെ പരസ്പര വിരുദ്ധങ്ങളല്ല പകരം പൂരകങ്ങളാണെന്നു സമ്മതിക്കാന്‍ കത്തോലിക്കാ സഭക്ക് ഇന്നും കഴിയുന്നില്ല. മറ്റു മതങ്ങളില്‍ സത്യമേയില്ലെന്ന സഭയുടെ കാഴ്ച്ചപ്പാട് ആത്മഹത്യാപരം തന്നെ. ഇന്ന് മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, തനിക്കു വേണ്ടി ഒരു പ്രസ്ഥാനം ചിന്തിച്ചാല്‍ മതിയെന്നും പ്രസ്ഥാനത്തിന് വേണ്ടി ചിന്തിക്കുകയാണ് അവന്‍റെ ദൌത്യമെന്നുമൊന്നും അവന്‍ കരുതുന്നുമില്ല. വിശ്വാസിയും മതവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കാതല്‍ മറ്റെവിടെയുമല്ല.സ്വയം കണ്ടെത്തുകയും അതായിത്തിരുകയും ചെയ്യുകയെന്ന ഭാരതീയ ദര്‍ശനങ്ങളുടെ സത്ത മനസ്സിലാകണമെങ്കില്‍ ഭാരതിയ ദര്‍ശനങ്ങള്‍ പഠിക്കണം. അവ സ്വായത്തമാകുമ്പോള്‍ പുതിയ നിയമം മുഴുവന്‍ ഇവ സ്വാംശീകരിച്ചതാണോയെന്നു തോന്നും. വ്യത്യാസം മനസ്സിലാക്കിയവന് നഷ്ടപ്പെട്ട സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ ജ്ഞാനമുഖം നഷ്ടപ്പെട്ട ഒരു പുതിയ നിയമമായിരിക്കും മനസ്സില്‍ തെളിഞ്ഞു വരിക.
ഒരു വിശ്വാസിയുടെ വളര്‍ച്ച പുറത്ത് നിന്ന് അകത്തേക്കാണ് അല്ലാതെ പുറത്തേക്കല്ല. ഒരു വാഹനത്തില്‍ മുന്നോട്ടു പോകുന്ന നാം ചുറ്റുപാടുകള്‍ പിന്നിലേക്ക് പോവുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. നമ്മെ മുന്നോട്ടു കൊണ്ടുപോകുന്ന വാഹനത്തിന്‍റെ പേരാണ്, ധ്യാനം. ധ്യാനം നമ്മെ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ നമ്മുടെ ഭൌതിക ചുറ്റുപാടുകള്‍, ബന്ധങ്ങള്‍, സ്ഥാനമാനങ്ങള്‍, അഭിമാനബോധം, അറിവ്, ജ്ഞാനം, ബുദ്ധി എല്ലാം നാം ഉപേക്ഷിക്കുന്നു. അങ്ങിനെ ചെറുതായി ചെറുതായി ഇല്ലാതാകുമ്പോള്‍ ആരും കാണും, സത്യത്തിന്‍റെ മുഖം. ഇവിടെയാണ് ഉള്‍ക്കാഴ്ച നേര്‍ക്കാഴ്ച്ചയാവുന്നത്. നിശ്ശബ്ദതയില്‍ മാത്രം ചിറകടിച്ചുയരുന്ന ഈ സിദ്ധി വൈഭവം മതങ്ങളുടെ നിര്‍വ്വചനങ്ങള്‍ക്ക് മുകളിലാണ്. ഈ സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യനെ നയിക്കാന്‍ മടിക്കുന്ന എല്ലാ തത്വ സംഹിതകളെയും മതങ്ങളെന്നല്ല മാരണങ്ങളെന്നാണ് വിശേഷിപ്പിക്കേണ്ടത്. മാരണങ്ങള്‍ക്ക് സത്തയല്ല കാതല്‍. അവര്‍ക്ക് മാമൂലുകളും, ആചാരങ്ങളും, അനുഷ്ടാനങ്ങളും, ലിഖിതങ്ങളും പാരമ്പര്യവുമൊക്കെയാണ് പ്രധാനം. ഇതൊക്കെ അമൂല്യമായ ഒരവസ്ഥയിലേക്ക് നമ്മെ നയിക്കാന്‍ പോന്ന വെറും പ്രാരംഭകാല മാധ്യമങ്ങളായല്ല നാം കാണുന്നതെന്നതാണ് വിചിത്രം. ഒന്നാം ക്ലാസ്സില്‍ സ്ലെയിറ്റ് അത്യാവശ്യമായിരിക്കാം, പക്ഷെ സ്ലെയിറ്റല്ല വിദ്യാഭ്യാസം. അനാസിന്‍ കഴിച്ചതുകൊണ്ട് തലവേദന പോയ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാവും. പക്ഷെ, ആരും അനാസിന്‍ കൊണ്ട് അത്താഴം ഒരുക്കാറില്ല. കത്തോലിക്കാ ധ്യാനപ്രസംഗങ്ങള്‍ മുഴുവന്‍ തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്. മറ്റുള്ളവരെ ഉള്‍ക്കാഴ്ചയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങിനെ തൊണ്ട കീറി പ്രസംഗിക്കാറില്ലെന്ന് പറയാതെയും വയ്യ. എല്ലാവരും ഉള്‍ക്കാഴ്ച്ചയോടെ ആണ് വചനം പ്രസംഗിക്കുന്നതെങ്കില്‍ രോഗശാന്തി ശുശ്രൂഷ എന്നൊരു പ്രക്രിയ ഇവിടെ ഉണ്ടാകുമായിരുന്നില്ല. പരി. ആത്മാവിന്‍റെ സൌഖ്യം നേടിയ ആരും മരിക്കാതിരുന്നിട്ടില്ല, ലോക നിയമങ്ങള്‍ ആവിഷ്കരിച്ച സൃഷ്ടാവ് അത് ലഘിക്കുമെന്നും ഞാന്‍ കരുതുന്നില്ല. ഒരിക്കല്‍ പോലും യേശുവോ ശിക്ഷ്യരോ രോഗശാന്തി തരാമെന്ന് പറഞ്ഞ് ആളെ കൂട്ടിയിട്ടില്ല. ആരോഗ്യം, സൌന്ദര്യം, സമ്പത്ത്, വിദ്യാഭ്യാസം ഇതൊക്കെയാണ് ദൈവാനുഗ്രഹത്തിന്‍റെ അളവുകോലുകള്‍ എന്ന് ചൂണ്ടിക്കാട്ടുന്ന മതങ്ങള്‍ എത്ര പൊള്ളയായിരിക്കണമെന്നു ഒന്നു ചിന്തിച്ചു നോക്കൂ. സര്‍വ്വതും തന്നു നിങ്ങളെ അനുഗ്രഹിക്കുന്നുവെന്നല്ല യേശു പറഞ്ഞത്, എല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കാനാണ്.
വേറിട്ട് ചിന്തിക്കുന്നത് കൊണ്ട് ഒറ്റപ്പെടുമല്ലോ എന്നൊരു തോന്നല്‍, അല്ലെങ്കില്‍ ചുറ്റുമുള്ള സമൂഹത്തെ അഭിമുഖീകരിക്കാനുള്ള പ്രയാസം ഇതൊക്കെയാണ് ഉള്ളില്‍ നിന്നും ജ്വലിക്കുന്ന ശക്തിയുടെ ശബ്ദത്തെ അനുഗമിക്കാന്‍ നമുക്ക് വിഘാതമായിരിക്കുന്നത്. പക്ഷെ, എത്രമേല്‍ എല്ലാത്തിനെയും അവഗണിക്കുന്നോ അത്രമേല്‍ സത്യം ഓരോരുത്തരെയും സംരക്ഷിക്കുന്നു എന്ന് എല്ലാവരും തിരിച്ചറിയും. മറ്റുളളവരുടെ അനുഭവം അറിഞ്ഞിട്ടാവട്ടെ തീരുമാനിക്കാം എന്ന് കരുതുന്നവരും നിരവധി. അത് ബുദ്ധി, പക്ഷെ, അങ്ങിനെയാരും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് വന്നതായി ചരിത്രമില്ല. ‘സത്യത്തിലേക്ക് സഞ്ചരിക്കാന്‍ ധൈര്യം വേണം’, എത്ര അര്‍ത്ഥവത്തായ മഹദ്വചനമാണിതെന്നു ഞാനോര്‍ത്തു. ഉണ്ട്, ധൈര്യം എല്ലാവര്‍ക്കുമുണ്ട്, ആര്‍ക്കുമില്ലാത്തത് ആഗ്രഹം മാത്രം.

ഉണ്ട്, ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്, ആര്‍ക്കുമില്ലാത്തത് ധൈര്യം മാത്രം.
ReplyDeleteആഗ്രഹത്തോടെ വന്നിട്ട് അധീരനായി മടങ്ങണ്ടാ. പലപ്പോഴും ഞാന്‍ തലപുകച്ചിട്ടുള്ള ഒരു വിഷയമാണ് ധൈര്യം. ഉണ്ടെന്നവകാശപ്പെടാനല്ലാതെ അത് തെളിയിക്കാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ആരാണ് യഥാര്‍ത്ഥ ധീരന്‍? എന്‍റെ അഭിപ്രായത്തില്‍ ഊര്‍ജ്ജം ഒന്നേയുള്ളൂ, സ്നേഹം മാത്രം. സ്നേഹം തീര്‍ത്ത് ഇല്ലാതാവുമ്പോള്‍, അതായത് നേര്‍ത്തു നേര്‍ത്ത് പരമാവധി ആവുമ്പോള്‍ സ്നേഹത്തിന്റെ വിരുദ്ധ ഭാഗം കിട്ടും. അതിനെ നമുക്ക് ഭയം എന്ന് വിളിക്കാം. ഭയത്തില്‍ നിന്ന് മോചനം നേടുന്നവന്‍ സ്നേഹത്തിന്‍റെ ഏതോ തീവ്രതലത്തിലായിരിക്കുമല്ലോ. സ്നേഹത്തിന്‍റെ പരമാവധിയിലേക്ക് നാം മുന്നേറുമ്പോള്‍ നാം ധീരരാകുന്നു. അതായത് സത്യത്തിലേക്ക് വളരുന്ന ഒരുവനല്ലേ ധീരനുമാകുന്നുള്ളൂ? ധീരത ആത്മീയ വളര്‍ച്ചയുടെ ഒരളവുകൊലല്ലേ, അല്ലാതെ ഭൌതിക ശക്തിയുടെതല്ലല്ലോ?
ReplyDeleteആഗ്രഹം എന്ന വാക്കിനുമില്ലേ പരിമിതികള്‍? വേണ്ടതല്ലല്ലോ പലപ്പോഴും ആഗ്രഹിക്കുക. എന്‍റെ നിഗമനത്തിന് അല്‍പ്പം പോരായ്കയില്ലേയെന്ന് എനിക്കിപ്പോള്‍ സംശയം തോന്നുന്നു. ധൈര്യം ഉണ്ടെന്നത് സത്യമാണെങ്കില്‍ അവന്‍ അത് ആഗ്രഹിച്ചിരിക്കാമല്ലോ; ഞാന്‍ അര്‍ത്ഥമാക്കിയത് ധീരതക്ക് ലോകം കൊടുത്തിരിക്കുന്ന നിര്‍വ്വചനമാണ്. ആ അര്‍ത്ഥത്തില്‍ അത് ശരിയാണ് താനും.
രക്ഷ, വ്യക്തി കൈവരിക്കുന്ന സാകല്യതയാണ്; ഭക്തിയിൽ നിന്ന് യോഗത്തിലേക്കുള്ള ചുവടുമാറ്റം. 'അവനവന്റെ വിശ്വാസം മാത്രമേ അവനെ രക്ഷിക്കൂ' എന്ന വെളിപാടാണത്. ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ തുടർച്ചയെന്നപോലെ സഭാവിശ്വാസങ്ങൾ, ഒരിക്കലും ഒന്നും മനുഷ്യനിൽ പൂർത്തീകരിക്കുന്നില്ല, പൂർത്തീകരിക്കാൻ അനുവദിക്കുന്നുമില്ല!
ReplyDeleteസെമിറ്റിക് മതങ്ങളൊക്കെ നിലയുറപ്പിച്ചിരിക്കുന്നത് അടിസ്ഥാനപരമായി സത്യദർശനങ്ങളിൽ തന്നെയാണെന്ന് വിസ്മരിക്കുന്നില്ല. പക്ഷേ, കാലോചിതമായ അതിന്റെ ചലനാത്മകത നഷ്ടപ്പെടുമ്പോൾ ജീർണ്ണിച്ചു തുടങ്ങുന്നു. പതിനഞ്ചു നൂറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന ശുദ്ധജലം, അതാണ് സഭ. അതിൽ കൊതുകും കൊക്കനും ഒരുപോലെ വളരുന്നു. ആ കെട്ട് ഒന്ന് തുറന്നു വിടണം.
പൂച്ചക്കാരു മണി കെട്ടും ? സത്യമായും ധൈര്യം മാത്രമേ ഇല്ലാതുള്ളൂ...
ആദ്ധ്യാത്മിക വളർച്ചയെ ആഗ്രഹിക്കുന്നവൻ/വൾ സ്വന്തം ധൈര്യത്തെ വിലയിരുത്തുന്നത് സാരമായ ത്യാഗം ആവശ്യപ്പെടുന്ന ജീവിതാവവസരങ്ങളിലാണ്. നാം വിലകൊടുത്തിരുന്നതെന്തെങ്കിലും പെട്ടെന്ന്, അപ്രതീക്ഷിതമായി, നഷ്ടപ്പെടുന്ന ഒരനുഭവമായിരിക്കാമത്. ഇഷ്ടപ്പെട്ട് ചെയ്തുകൊണ്ടിരുന്ന ഒരു പഠനമോ ജോലിയോ തുടരാനാവാത്ത ഒരു പ്രതിസന്ധി, സ്നേഹിച്ചിരുന്ന ഒരാളുടെ ഏകപക്ഷീയമായ പിന്മാറ്റം, വലിയ ധനനഷ്ടം എന്ന് തുടങ്ങി എന്തുമാകാമത്. അപ്പോൾ നമ്മുടെ പ്രതികരണം എങ്ങനെ എന്നത് നമ്മുടെ ആന്തരികതയുടെ ആഴത്തെ ആശ്രയിച്ചിരിക്കും. അനുദിനജീവിതത്തിൽ നിസ്സാരമായ അളവിൽ/സന്ദർഭങ്ങളിൽ ഇത്തരം വേദനകളെ സ്ഥിതചിത്തതയോടെ അഭിമുഖീകരിക്കാൻ പഠിക്കുമ്പോൾ ഉള്ള് ശക്തിപ്പെടുന്നു. ഞാൻ കുറയുകയും ഈശ്വരചൈതന്യം വളരുകയും ചെയ്യുക എന്നാണതിനർഥം. ആദ്ധ്യാത്മികത എന്നതും അതുതന്നെയാണ്. അതൊരു നീണ്ട വഴിയാണ് അതൊരൊറ്റയടിപ്പാതയാണ്. ഒരാൾക്ക് ഒരു ഗുരുവുണ്ടെങ്കിൽ അദ്ദേഹം തന്റെ ശിഷ്യനുവേണ്ടി ഇത്തരം സന്ദർഭങ്ങളെ മനപ്പൂർവ്വം സൃഷ്ടിക്കും. എന്നാൽ ആദ്ധ്യാത്മിക വളർച്ചക്ക് ഒരു ഗുരു അനിവാര്യമാണെന്ന് എനിക്ക് ഇതുവരെ വിശ്വാസമായിട്ടില്ല. ഉള്ക്കണ്ണു തുറന്നിരിക്കുമെങ്കിൽ അതിന്റെ വെളിച്ചം ഗുരുവിന്റെ സ്ഥാനമെടുക്കും എന്നു കരുതാനാണ് എനിക്കിഷ്ടം. തീർച്ചയായും ശ്രീബുദ്ധനെയും ശ്രീയേശുവിനെയും പോലുള്ള വിശ്വഗുരുക്കന്മാർ എപ്പോഴും ഒരന്വേഷിയുടെ മുമ്പിലുണ്ടാവും. എന്നാൽ, ഒരുറുമ്പിനുപോലും ആ സ്ഥാനമെടുക്കാൻ സാധിക്കുമെന്ന് നാം അംഗീകരിക്കുമ്പോൾ എല്ലാം പ്രകാശിതമായിരിക്കുന്നു എന്നാണർഥം. അപ്പോൾ ആത്മാവ് സന്തുഷ്ടിയുടെ കീർത്തനങ്ങൾ പാടിക്കൊണ്ടിരിക്കും. എന്തെല്ലാം ഉപേക്ഷിക്കേണ്ടിവന്നാലും ഒന്നും നഷ്ടപ്പെടുന്നില്ല എന്ന ബോധ്യമാണ് ആദ്ധ്യാത്മികതയുടെ ഉരകല്ല്.
ReplyDelete