A true story..
തിരുവനന്തപുരത്തെ ഒരു പ്രമുഖ കത്തോലിക്കാ സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷ നടക്കുന്നു . കുട്ടികൾ എല്ലാവരും പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. അപ്പോളാണ് ഒരു പെണ്‍കുട്ടി ഹാളിനു പുറത്തു നിന്ന് കരയുന്നത് ഗായത്രി ടീച്ചർ കണ്ടത്. ടീച്ചർ കുട്ടിയുടെ അടുത്ത് ചെന്ന് കരച്ചിലിന്റെ കാരണം തിരക്കി. " എന്തിനാ മോള് കരയുന്നെ ? സുഖം ഇല്ലേ ? അവളുടെ കരച്ചിൽ ഉച്ചത്തിൽ ആയീ .."കരയാതെ കാര്യം പറ കുട്ടി." ടീച്ചർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു ..ഫീസ് അടക്കാത്തത് കൊണ്ട് പരീക്ഷ എഴുതണ്ടാ എന്ന് പ്രിൻസിപ്പാൾ സിസ്റ്റർ പറഞ്ഞു . അവൾക്കു കരച്ചിൽ അടക്കാൻ കഴിയുന്നില്ല ...ടീച്ചർ നേരെ പ്രിൻസിപ്പാൾന്റെ മുറിയിലേക്ക് ചെന്നു..സിസ്റ്റർ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആര്യ പരീക്ഷ എഴുതാൻ കഴിയാതെ പുറത്തു നിന്നും കരയുന്നു ..ആ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കണം ..ഗൌരവം വിടാതെ സിസ്റ്റർ ചോദിച്ചു : ടീച്ചറിന്റെ ആരാണ് ആ കുട്ട്ടി ? എന്റെ ആരും അല്ല ? എന്നാ ടീച്ചർക്ക് പോകാം ? ഇത് ഒരു ചാരിറ്റബൾ ട്രസ്റ്റ് അല്ല ..രണ്ടു മാസത്തെ ഫീസ് ആ കുട്ടി അടയ്ക്കാനുണ്ട് ..ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടാണേൽ ടി സി വാങ്ങി പോയെക്കോ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്"..യു കാൻ ഗോ നൗ ..മറുപടി ഒന്നും പറയാതെ ഗായത്രി ടീച്ചർ അവിടെ നിന്നും ഇറങ്ങി ..സ്റ്റാഫ് റൂമിൽ എത്തി അവിടെയുള്ള മറ്റു അദ്ധ്യാപകരോട് ടീച്ചർ കാര്യം പറഞ്ഞു ..അത് സാരമില്ല ടീച്ചർ ആ കുട്ടിയുടെ ഫീസ് നമുക്ക് കൊടുക്കാം ..രണ്ടു മാസത്തെ ഫീസ് അവർ എല്ലാവരും കൂടെ അടച്ചു ..കുട്ടി പരീക്ഷ എഴുതി ...രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗായത്രി ടീച്ചറെ കാണാൻ ആര്യയുടെ അച്ഛൻ വന്നു ..മോള് എന്നോട് എല്ലാം പറഞ്ഞു ടീച്ചറെ ..ഒത്തിരി നന്ദി ഉണ്ട് ..അവളുടെ അമ്മയക്ക് സുഖം ഇല്ലായിരുന്നു അത് കൊണ്ടാ ഫീസ് വൈകിയത് ...ഞാൻ സിസ്റ്റർനോട് കാര്യങ്ങൾ പറഞ്ഞിരുന്നു ...സാരമില്ല ..നമ്മളെ പോലെ പാവപ്പെട്ടവർക്ക് പഠിക്കാൻ അല്ലെ ഗോവെര്മെന്റ്റ് സ്കൂൾ ..മക്കള് നന്നായി പഠിക്കട്ടെ എന്ന് കരുതിയാ ടീച്ചർ കുറച്ചു ബുദ്ധിമുട്ടിയാലും ഇവിടെ അയക്കുന്നെ ..അയാളുടെ കണ്ണുകൾ നിറഞ്ഞു ..അടുത്ത വർഷം ഞാൻ മോളെ വേറെ ദൂരെയുള്ള ഗവണ്മെന്റ് സ്കൂളിൽ ആക്കും .കുറച്ചു ദൂരം ഉണ്ട് എന്നാലും സാരമില്ല ..ഫീസ് അടച്ച പണം ടീച്ചറിനെ ഏല്പ്പിച്ചു അയാൾ സ്കൂളിന്റെ പടി ഇറങ്ങി ...അന്ന് വൈകുന്നേരം കൂടിയ സ്റ്റാഫ് മീറ്റിങ്ങിൽ പിരിവു എടുത്ത് ഫീസ് അടച്ചതിനു പ്രിൻസിപ്പാളിന്റെ വക ഡോസ് ..സാലറി കുറവാണ് എന്ന് നിങ്ങൾ പറയുന്നു ..ഫീസ് അടക്കാത്തവരുടെ ഫീസ് അടയ്ക്കാൻ നിങ്ങൾക്ക് പണം ഉണ്ട് ..ആരും ഒന്നും മിണ്ടിയില്ല ..അന്ന് സ്കൂളിൽ നിന്നും പിരിയുന്നതിനു മുൻപ് അവർ അദ്ധ്യാപകർ ഒരു തീരുമാനം എടുത്തു ..മാസം നൂറു രൂപ വെച്ച് എല്ലാവരും ശേഖരിക്കുക ..ആര്യ ഇവിടെ പഠിക്കും ..അവളുടെ ഫീസ് നമ്മൾ അടക്കും ...
( ഇത് ഒരു യഥാർത്ഥ സംഭവം ആണ് ..അതിന്റെ അർത്ഥം എല്ലാ സ്കൂളുകളും ഇങ്ങനെ ആണ് എന്ന് അല്ല ..ഇത് പോലുള്ള കാര്യങ്ങൾ നമ്മൾക്ക് ഇടയിൽ ഉണ്ട് എന്ന് പറയണം എന്ന് തോന്നി ..വ്യക്തികളുടെ പേരുകൾ മാറ്റിയിട്ടുണ്ട് Sheen J P

No comments:
Post a Comment