നിങ്ങളെന്താണോ ആയിത്തീരേണ്ടത്, നിങ്ങളിപ്പോഴേ അതാണ്. നിങ്ങളത് മനസ്സിലാക്കിയിരിക്കുകയില്ല എന്നെനിക്കറിയാം. യാഥാർത്ഥ്യത്തെ നിങ്ങളിതുവരെ അഭിമുഖീകരിച്ചിട്ടില്ല എന്നെനിക്കറിയാം. നിങ്ങൾ നിങ്ങൾക്കുള്ളിലേക്ക് നോക്കിയിട്ടില്ല എന്നും, നിങ്ങൾക്കുള്ളിലുള്ള ചക്രവർത്തിയെ നിങ്ങൾ കണ്ടിട്ടില്ല എന്നുമെനിക്കറിയാം. അതേസമയം നിങ്ങളിപ്പോൾ ഒരു യാചകനാണ് എന്നും, ഒരു ചക്രവർത്തിയാകാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴേ ഒരു ചക്രവർത്തിയായിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്.
.
ആഘോഷത്തെ നീട്ടിവയ്ക്കേണ്ട യാതൊരാവശ്യവുമില്ല, ഇപ്പോൾത്തന്നെ, ഈ നിമിഷം നിങ്ങൾക്ക് ആഘോഷിക്കുവാൻ കഴിയും. അതിനായി മറ്റൊന്നുംതന്നെ ആവശ്യമില്ല. ആഘോഷിക്കുവാൻ ആവശ്യമായത് ജീവിതമാണ്. ആ ജീവിതം നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. ആഘോഷിക്കുവാൻ ആവശ്യമായത് അസ്തിത്വമാണ് - അതിപ്പോഴേ നിങ്ങൾക്കുണ്ട്. ആഘോഷിക്കുവാൻ വൃക്ഷങ്ങളും, പക്ഷികളും, നക്ഷത്രങ്ങളുമെല്ലാംതന്നെ ഇവിടെയുണ്ട്. മറ്റെന്താണ് നിങ്ങൾക്കുവേണ്ടത്?
.
എന്നാൽ എന്തോ ഒരു തെറ്റു പറ്റിയിട്ടുണ്ട്, നിങ്ങൾക്കുള്ളിൽ എന്തോ നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്, എന്തോ നിങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. വൈകല്യം ബാധിച്ച, ഒട്ടുംതന്നെ സ്പർശനശേഷിയില്ലാത്ത ഒരു ജീവിതമാണ് നിങ്ങൾ ജീവിക്കുന്നത്. ഒരു സാധാരണക്കാരനായതുകൊണ്ട് എങ്ങിനെയാണ് ആഘോഷിക്കുവാൻ കഴിയുക എന്ന് നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾക്ക് പ്രത്യേകമായിട്ടൊന്നും തന്നെയില്ല. എന്നാൽ ആഘോഷിക്കുവാൻ പ്രത്യേകമായ ചിലത് ആവശ്യമാണ് എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? പ്രത്യേകതയുടെ പുറകെ നിങ്ങൾ പോകുംതോറും നിങ്ങളെ സംബന്ധിച്ചിടത്തോളം നൃത്തം വെയ്ക്കുവാൻ കൂടുതൽ ബുദ്ധിമുട്ടായിത്തീരും. സാധാരണക്കാരനാവുന്നതിൽ തെറ്റൊന്നുംതന്നെയില്ല. കാരണം ആ സാധാരണത്വത്തിൽ പോലും നിങ്ങൾ അസാധാരണനാണ്. എപ്പോഴാണ് നിങ്ങൾക്ക് ആഘോഷിക്കുവാൻ കഴിയുക എന്നോർത്ത്, അതിനുള്ള വ്യവസ്ഥകളെയോർത്ത്, വിഷമിക്കാതിരിക്കുക. അതിനെക്കുറിച്ചോർത്ത് നിങ്ങൾ വിഷമിക്കുകയാണെങ്കിൽ, അപ്പോൾ നിങ്ങൾക്ക് ആഘോഷിക്കുവാൻ കഴിയും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
.
ഇപ്പോൾത്തന്നെ നിങ്ങൾക്ക് തുടങ്ങാൻ കഴിയുമെങ്കിൽ, പെട്ടെന്ന് ഊർജ്ജം ഒഴുകാൻ തുടങ്ങും. എന്നാൽ അതിനായി ചില വ്യവസ്ഥകൾ നിറവേറ്റപ്പെടേണ്ടതുണ്ട് എന്ന് അഹംബോധം പറയും. സാധാരണ പക്ഷികൾക്കുപോലും പാട്ടുപാടാനും, നൃത്തം വയ്ക്കാനും കഴിയും. ആദ്യം അവയ്ക്കൊരു രവിശങ്കറോ, യഹൂദിമെനുഹിനോ ആകേണ്ടതുണ്ട് എന്ന് അവ നിർബന്ധം പിടിക്കാറുണ്ടോ? പാടുന്നതിനു മുൻപേ അവയ്ക്കൊരു സംഗീതകോളേജിൽ പോയി പഠിച്ച് ബിരുദമെടുക്കണമെന്നും, അതിനുശേഷം മാത്രമേ പാടുകയുള്ളൂ എന്നും അവ വാശി പിടിക്കാറുണ്ടോ? അതൊന്നുമില്ലാതെ തന്നെ അവ പാടുകയും നൃത്തം വയ്ക്കുകയും ചെയ്യും. യാതൊരു പരിശീലനത്തിന്റെയും ആവശ്യമവിടെയില്ല.
.
ആഘോഷിക്കുവാനുള്ള കഴിവോടുകൂടിയാണ് മനുഷ്യൻ പിറവിയെടുത്തിരിക്കുന്നത്. പക്ഷികൾക്കുപോലും ആഘോഷിക്കുവാൻ കഴിയുമ്പോൾ, എന്തുകൊണ്ട് നിങ്ങൾക്കത് കഴിയുന്നില്ല. കാരണമിതാണ്, നിങ്ങൾ അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങൾ നിങ്ങൾക്കെതിരായിതന്നെ നിലകൊള്ളുന്നു. നിങ്ങൾ കാത്തിരിക്കുന്നു - ആദ്യം ഒരു ബുദ്ധനാവുക, അല്ലെങ്കിൽ ഒരു യേശുവാകുക, അല്ലെങ്കിൽ ഒരു മുഹമ്മദ് ആവുക, അപ്പോൾ നിങ്ങൾക്ക് ആഘോഷിക്കുവാൻ കഴിഞ്ഞു എന്നുവരാം.... എന്നാൽ കാര്യം നേരെ മറിച്ചാണ്. നിങ്ങൾക്ക് നൃത്തം വയ്ക്കുവാൻ കഴിയുമെങ്കിൽ, നിങ്ങളിപ്പോഴേ ബുദ്ധനാണ്. നിങ്ങൾക്ക് ആഘോഷിക്കുവാൻ കഴിയുമെങ്കിൽ, നിങ്ങളിപ്പോഴേ ക്രിസ്തുവാണ്. നിങ്ങൾക്ക് ആനന്ദവാനാകുവാൻ കഴിയുമെങ്കിൽ, നിങ്ങളിപ്പോഴേ മുഹമ്മദാണ്. ഞാൻ നിങ്ങളോട് പറയുന്നു: എല്ലാ ബുദ്ധന്മാരെയും മറക്കൂ. ആഘോഷിക്കൂ. ആ ആഘോഷത്തിൽ നിങ്ങൾ സ്വയമൊരു ബുദ്ധനായിത്തീർന്നിരിക്കുന്നതായി നിങ്ങൾ കണ്ടെത്തും.
.
ആഘോഷിക്കുക എന്നു ഞാൻ പറയുമ്പോൾ ഞാനെന്താണ് അർത്ഥമാക്കുന്നത്? ഞാൻ അർത്ഥമാക്കുന്നത് ഇതാണ്: നിങ്ങളെന്തുതന്നെ ചെയ്യുകയാണെങ്കിലും ഒരു കടമ എന്ന നിലയ്ക്ക് അത് ചെയ്യാതിരിക്കുക. ആ പ്രവൃത്തി നിങ്ങളുടെ സ്നേഹത്തിൽ നിന്നുവരട്ടെ. ഒരു ഭാരമെന്ന നിലയ്ക്ക് അത് ചെയ്യാതിരിക്കുക, മറിച്ച് ഒരു ആഘോഷം എന്ന നിലയ്ക്ക് അത് ചെയ്യുക. ആഘോഷിക്കുക എന്നു ഞാൻ പായുമ്പോൾ, ഞാനുദ്ദേശിക്കുന്നത്, എല്ലാത്തിനോടും തന്നെ കൂടുതൽ കൂടുതൽ സംവേദനക്ഷമത പുലർത്തുക എന്നാണ്. ജീവിതത്തെ നിങ്ങളിലേക്ക് കടന്നുവരുവാൻ അനുവദിക്കുക. കൂടുതൽ തുറന്നവനും കരുതലില്ലാത്തവനുമാകുക. ജീവിതത്തെ അനുഭവിച്ചറിയുക. കൂടുതൽ സംവേദനക്ഷമതയുള്ളവനാകുക. നിങ്ങൾക്കുചുറ്റും അത്ഭുതങ്ങളുൾക്കൊള്ളുന്ന എത്രയോ കൊച്ചുകൊച്ചു കാര്യങ്ങളുണ്ട്. വിസ്മയം നിറഞ്ഞ മിഴികളോടെ നിങ്ങൾക്ക് ജീവിക്കുവാൻ കഴിയുമെങ്കിൽ, ആഘോഷിക്കുവാൻ നിങ്ങൾ കഴിവുള്ളവനായിത്തീരും. അറിവിനോടൊപ്പം ജീവിക്കാതിരിക്കുക, വിസ്മയത്തോടൊപ്പം ജീവിക്കുക.
ഓഷോ